---
title: "പറവകൾക്ക് പാനപാത്രവുമായി ജെ.ആർ.സി കേഡറ്റുകൾ"
english_title: "jrc cadets"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/186795/jrc-cadets"
published_at: "2024-02-23T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d8869b6d61b_Untitled-2-web.jpg"
keywords: []
---

# പറവകൾക്ക് പാനപാത്രവുമായി ജെ.ആർ.സി കേഡറ്റുകൾ

> **Lead Summary:** **കമ്പിൽ : **പറവകൾ ദാഹജലം കിട്ടാതെ വലയുമ്പോൾ ഒരു പാത്രം ദാഹ ജലം അവർക്കായി ഒരുക്കാം. ജൂനിയർ റെഡ്ക്രോസിൻ്റെ ആഭിമുഖ്യത്തിൽ ഫിബ്രവരി മാസം ജില്ലയിൽ അമ്പതിനായിരം പാനപാത്രങ്ങൾ സ്ഥാപിക്കും. തളിപ്പറമ്പ് സൗത്ത് ഉപജില്ലാതല ഉദ്ഘാടനം കമ്പിൽ മാപ്പിള എച്ച്.എസ്. എസിൽ പ്രാധാനാധ്യാപിക.പി.എസ് ശ്രീജയുടെ അധ്യക്ഷതയിൽ ജെ.ആർ.സി. ജില്ലാ കോഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**കമ്പിൽ : **പറവകൾ ദാഹജലം കിട്ടാതെ വലയുമ്പോൾ ഒരു പാത്രം ദാഹ ജലം അവർക്കായി ഒരുക്കാം. ജൂനിയർ റെഡ്ക്രോസിൻ്റെ ആഭിമുഖ്യത്തിൽ ഫിബ്രവരി മാസം ജില്ലയിൽ അമ്പതിനായിരം പാനപാത്രങ്ങൾ സ്ഥാപിക്കും. തളിപ്പറമ്പ് സൗത്ത് ഉപജില്ലാതല ഉദ്ഘാടനം കമ്പിൽ മാപ്പിള എച്ച്.എസ്. എസിൽ പ്രാധാനാധ്യാപിക.പി.എസ് ശ്രീജയുടെ അധ്യക്ഷതയിൽ ജെ.ആർ.സി. ജില്ലാ കോഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു.

ജെ.ആർ.സി ഉപജില്ലാ കോഡിനേറ്റർ അശോകൻ.പി .കെ , പ്രമോദ്.പി.ബി., ശരണ്യ. കെ, അഫ്സൽ. കെ, അരുൺ .സി , ശ്രീനിഷ് ' .എം.വി. പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/186795/jrc-cadets)