---
title: "വ്യാജ കൊതുകുതിരി നിര്‍മ്മാണവും വില്‍പ്പനയും , വ്യാപാരിക്കെതിരെ കേസ്"
english_title: "Case against counterfeit mosquito manufacturer and seller"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18672/case-against-counterfeit-mosquito-manufacturer-and-seller"
published_at: "2022-01-01T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d027ab53b71_5b6c81a0-d666-4e89-b27d-6c9e418c746f.jpg"
keywords: []
---

# വ്യാജ കൊതുകുതിരി നിര്‍മ്മാണവും വില്‍പ്പനയും , വ്യാപാരിക്കെതിരെ കേസ്

> **Lead Summary:** **പയ്യന്നൂര്‍: **വ്യാജ കൊതുകുതിരി നിര്‍മ്മാണവും വില്‍പ്പനയും പയ്യന്നൂരിലെ വ്യാപാരിയുടെ പേരില്‍ പോലീസ് കേസെടുത്തു. കടയിലും ഗോഡൗണിലും സൂക്ഷിച്ചു വെച്ച നിലയില്‍ ഒരു ലക്ഷം രൂപ വില വരുന്ന വ്യാജ കൊതുകുതിരികളാണ് പോലീസ് നടത്തിയ റെയ്ഡില്‍ പിടികൂടിയത്.

## Article Content

**പയ്യന്നൂര്‍: **വ്യാജ കൊതുകുതിരി നിര്‍മ്മാണവും വില്‍പ്പനയും പയ്യന്നൂരിലെ വ്യാപാരിയുടെ പേരില്‍ പോലീസ് കേസെടുത്തു. കടയിലും ഗോഡൗണിലും സൂക്ഷിച്ചു വെച്ച നിലയില്‍ ഒരു ലക്ഷം രൂപ വില വരുന്ന വ്യാജ കൊതുകുതിരികളാണ് പോലീസ് നടത്തിയ റെയ്ഡില്‍ പിടികൂടിയത്.

പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറില്‍ പ്രവര്‍ത്തിക്കുന്ന കെ.എ.സ്‌റ്റോറിലാണ് റെയ്ഡ് നടത്തി വ്യാജകൊതുകു തിരികള്‍ കണ്ടെത്തിയത്. സി ഐ മഹേഷ് കെ.നായര്‍, എസ്.ഐമാരായ കെ.പി.അനില്‍ ബാബു, മുരളി, എ.എസ്.ഐ എം ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18672/case-against-counterfeit-mosquito-manufacturer-and-seller)