---
title: "മാടായി പഞ്ചായത്ത് 20ാം വാർഡ് മുട്ടം ഇട്ടപ്പുറം ഉപതെരഞ്ഞെടുപ്പിൽ 444 വോട്ടിന് യുഡിഎഫ് സ്ഥാനാർഥി എസ്.എച്ച് മുഹ്സിന വിജയിച്ചു"
english_title: "s h muhsina"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/186688/s-h-muhsina"
published_at: "2024-02-23T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d8376d6d539_news-card.jpg"
keywords: []
---

# മാടായി പഞ്ചായത്ത് 20ാം വാർഡ് മുട്ടം ഇട്ടപ്പുറം ഉപതെരഞ്ഞെടുപ്പിൽ 444 വോട്ടിന് യുഡിഎഫ് സ്ഥാനാർഥി എസ്.എച്ച് മുഹ്സിന വിജയിച്ചു

> **Lead Summary:** മാടായി ഗ്രാമപഞ്ചായത്ത് മുട്ടം ഇട്ടപ്പുറം ഇരുപതാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മിന്നും ജയം. യുഡിഎഫിലെ എസ് എച്ച് മുഹ്സിന 444 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എതിർ സ്ഥാനാർത്ഥിയായ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി എസ് പി ആയിഷബീയെ പരാജയപ്പെടുത്തിയത്. ആകെ പോൾ ചെയ്ത 854 വോട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ മുഹ്സിനക്ക് 649 വോട്ടും എൽഡിഎഫ് സ്വതന്ത്രയായ എസ് പി ആയിഷബീക്ക് 205 വോട്ടും ആണ് ലഭിച്ചത്.

## Article Content

മാടായി ഗ്രാമപഞ്ചായത്ത് മുട്ടം ഇട്ടപ്പുറം ഇരുപതാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മിന്നും ജയം. യുഡിഎഫിലെ എസ് എച്ച് മുഹ്സിന 444 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എതിർ സ്ഥാനാർത്ഥിയായ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി എസ് പി ആയിഷബീയെ പരാജയപ്പെടുത്തിയത്. ആകെ പോൾ ചെയ്ത 854 വോട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ മുഹ്സിനക്ക് 649 വോട്ടും എൽഡിഎഫ് സ്വതന്ത്രയായ എസ് പി ആയിഷബീക്ക് 205 വോട്ടും ആണ് ലഭിച്ചത്.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഈ വാർഡിൽ നിന്ന് വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥിയായ സുഫൈജത്ത്ബിക്ക് ലഭിച്ചത് 284 വോട്ടിന്റെ ഭൂരിപക്ഷമാണ്. കഴിഞ്ഞ പ്രാവശ്യത്തേക്കാൾ പോളിംഗ് ശതമാനത്തിൽ കുറവുണ്ടായിട്ടും 444 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ മുഹ്സിന വിജയിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/186688/s-h-muhsina)