---
title: "അപകടം വിളിച്ചു വരുത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കണം: തളിപ്പറമ്പ് സർക്കിൾ ഇൻസ്പെക്ടറുമായി ചർച്ച നടത്തി"
english_title: "Vehicles causing danger should be controlled"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/186567/vehicles-causing-danger-should-be-controlled"
published_at: "2024-02-22T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d773386e2c5_news-card.jpg"
keywords: []
---

# അപകടം വിളിച്ചു വരുത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കണം: തളിപ്പറമ്പ് സർക്കിൾ ഇൻസ്പെക്ടറുമായി ചർച്ച നടത്തി

> **Lead Summary:** **തളിപ്പറമ്പ്: **മന്നയിൽ സിഗ്നൽ സംവിധാനം ഉണ്ടെങ്കിലും സിഗ്നൽ ഓൺ /ഓഫ് ആവുന്ന സന്ദർഭങ്ങളിൽ ട്രാക്ക് തെറ്റിച്ചു ഓടി അപകടം വിളിച്ചു വരുത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ടു മന്ന വാർഡ് കൗൺസിലർ സി മുഹമ്മദ്‌ സിറാജിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ സർക്കിൾ ഇൻസ്‌പെക്ടർ ഷൈൻ സാറുമായി ചർച്ച നടത്തി.

## Article Content

**തളിപ്പറമ്പ്: **മന്നയിൽ സിഗ്നൽ സംവിധാനം ഉണ്ടെങ്കിലും സിഗ്നൽ ഓൺ /ഓഫ് ആവുന്ന സന്ദർഭങ്ങളിൽ ട്രാക്ക് തെറ്റിച്ചു ഓടി അപകടം വിളിച്ചു വരുത്തുന്ന വാഹനങ്ങളെ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ടു മന്ന വാർഡ് കൗൺസിലർ സി മുഹമ്മദ്‌ സിറാജിന്റെ നേതൃത്വത്തിൽ തളിപ്പറമ്പ സർക്കിൾ ഇൻസ്‌പെക്ടർ ഷൈൻ സാറുമായി ചർച്ച നടത്തി.

നിയമം ലംഘിച്ചു മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ ബസ്സുകളാണ് മുന്നിലെന്നും ഇവരെ നിയന്ത്രിക്കാൻ ട്രാഫിക് സംവിധാനം കർശനമാക്കണമെന്നും, ഡിവൈഡർ പോലുള്ള ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ഉപയോഗിച്ച് ശക്തമായ ഇടപെടൽ ഉണ്ടാവണമെന്നും, ഇതിന്ന് നാട്ടുകാരുടെ ഭാഗത്തു നിന്ന് മുഴുവൻ പിന്തുണയും ഉണ്ടാവുമെന്നും പറഞ്ഞു. എൻ എ സിദ്ദീഖ്, ഷജ്മീൻ അച്ചീരകത്ത്, ത്വാഹാ യാസീൻ എന്നിവരും കൂടെയുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/186567/vehicles-causing-danger-should-be-controlled)