---
title: "വൃദ്ധദമ്പതികളുടെ കുടിൽ സാമൂഹ്യവിരുദ്ധർ തീവെച്ച് നശിപ്പിച്ചു"
english_title: "Anti-social elements set fire to the elderly couple's hut"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18648/anti-social-elements-set-fire-to-the-elderly-couples-hut"
published_at: "2022-01-01T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d000a0d8a56_news card.jpg"
keywords: []
---

# വൃദ്ധദമ്പതികളുടെ കുടിൽ സാമൂഹ്യവിരുദ്ധർ തീവെച്ച് നശിപ്പിച്ചു

> **Lead Summary:** ആലക്കോട് ബസ് സ്റ്റാൻഡ് പരിസരത്ത് വൃദ്ധദമ്പതികൾ വർഷങ്ങളായി താമസിച്ചിരുന്ന കുടിൽ സമൂഹവിരുദ്ധർ കത്തിച്ചു. കർണാടക സ്വദേശിയായ ചന്ദ്രപ- ലക്ഷ്മി ദമ്പതിമാരുടെ കൂടിലാണ് നിമിഷനേരംകൊണ്ട് കത്തി തീർന്നത്.

## Article Content

ആലക്കോട് ബസ് സ്റ്റാൻഡ് പരിസരത്ത് വൃദ്ധദമ്പതികൾ വർഷങ്ങളായി താമസിച്ചിരുന്ന കുടിൽ സമൂഹവിരുദ്ധർ കത്തിച്ചു. കർണാടക സ്വദേശിയായ ചന്ദ്രപ- ലക്ഷ്മി ദമ്പതിമാരുടെ കൂടിലാണ് നിമിഷനേരംകൊണ്ട് കത്തി തീർന്നത്.

അയ്യായിരത്തോളം രൂപ, വസ്ത്രങ്ങൾ, പാത്രങ്ങൾ, ഭക്ഷ്യസാധനങ്ങൾ തുടങ്ങി കുടിലിനുള്ളിൽ ഉണ്ടായിരുന്നവ എല്ലാം നശിച്ചു. നിലവിൽ ബസ് കയറാത്ത ബസ്റ്റാൻഡ് ഇപ്പോൾ സമൂഹവിരുദ്ധരുടെ യും കഞ്ചാവ് മദ്യം മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെയും താവളമാണ്. രാത്രി മുഴുവൻ സമീപത്തെ വീടുകളിൽ ഉള്ളവർ ഇവരുടെ ശല്യം സഹിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18648/anti-social-elements-set-fire-to-the-elderly-couples-hut)