---
title: "പുതുവർഷത്തിൽ സ്വർണ്ണവില മുകളിലോട്ട്, പവന് 250 രൂപയുടെ വർധന"
english_title: "Gold prices rise by Rs 250 per sovereign in New Year"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18630/gold-prices-rise-by-rs-250-per-sovereign-in-new-year"
published_at: "2022-01-01T10:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cfe3b583444_download (20).jpg"
keywords: []
---

# പുതുവർഷത്തിൽ സ്വർണ്ണവില മുകളിലോട്ട്, പവന് 250 രൂപയുടെ വർധന

> **Lead Summary:** **കൊച്ചി: **പുതുവര്‍ഷ ദിനത്തില്‍ സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 280 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,360 രൂപ. ഗ്രാമിന് 35 രൂപ കൂടി 4545 ആയി.

## Article Content

**കൊച്ചി: **പുതുവര്‍ഷ ദിനത്തില്‍ സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 280 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,360 രൂപ. ഗ്രാമിന് 35 രൂപ കൂടി 4545 ആയി.

തുടര്‍ച്ചയായി മൂന്ന്ദിവസം വില കുറഞ്ഞ സ്വര്‍ണവില ഇന്നലെ ഉയര്‍ന്നിരുന്നു. 160 രൂപ വര്‍ധിച്ച് 36,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില കൂടിയത്. മൂന്നു ദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷമാണ് സ്വര്‍ണവില തിരിച്ചുകയറിയത്.

തിങ്കളാഴ്ച 36,360 രൂപയായിരുന്നു പവന്‍ വില. ചൊവ്വാഴ്ച ഇത് 36,280ല്‍ എത്തി. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി 360 രൂപയാണ് കുറഞ്ഞത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18630/gold-prices-rise-by-rs-250-per-sovereign-in-new-year)