---
title: "15 കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മധ്യവയസ്ക്കന് തടവും പിഴയും"
english_title: "Middle-aged man jailed and fined"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/186291/middle-aged-man-jailed-and-fined"
published_at: "2024-02-21T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d60d2540fcd_download_(1).jpg"
keywords: []
---

# 15 കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മധ്യവയസ്ക്കന് തടവും പിഴയും

> **Lead Summary:** **തളിപ്പറമ്പ :** പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 15 കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മധ്യവയസ്ക്കന് തടവും പിഴയും. പയ്യന്നൂർ എടാട്ട് ജുമാ മസ്ജിദിന് പിറകിൽ താമസിക്കുന്ന അക്കാളത്ത് മുസ്തഫ യെയാണ് അഞ്ച് വർഷം തടവിനും ഇരുപത്തിഒന്നായിരം രൂപ പിഴയടക്കാനും തളിപ്പറമ്പ അതിവേഗ പോക്സോ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്.

## Article Content

**തളിപ്പറമ്പ :** പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 15 കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ മധ്യവയസ്ക്കന് തടവും പിഴയും. പയ്യന്നൂർ എടാട്ട് ജുമാ മസ്ജിദിന് പിറകിൽ താമസിക്കുന്ന അക്കാളത്ത് മുസ്തഫ യെയാണ് അഞ്ച് വർഷം തടവിനും ഇരുപത്തിഒന്നായിരം രൂപ പിഴയടക്കാനും തളിപ്പറമ്പ അതിവേഗ പോക്സോ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്.

2020 മാർച്ച് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. പയ്യന്നൂർ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടെരിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്നത്തെ എസ്.ഐ. ബാബു മോനാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറി മോൾ ജോസ് ഹാജരായി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/186291/middle-aged-man-jailed-and-fined)