---
title: "അരിയിൽ അബ്ദുൽ ഷുക്കൂർ അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു"
english_title: "prayer meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/186191/prayer-meeting"
published_at: "2024-02-21T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d5ab524ca03_news-card.jpg"
keywords: []
---

# അരിയിൽ അബ്ദുൽ ഷുക്കൂർ അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു

> **Lead Summary:** എം എസ് എഫ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരിയിൽ അബ്ദുൽ ഷുക്കൂർ അനുസ്മരണവും പ്രാർത്ഥനാ സദസ്സും കുണ്ടാംകുഴി കെ പി അബ്ദു സാഹിബ്‌ സ്മാരക സാംസ്‌കാരിക നിലയത്തിൽ വെച്ച് സംഘടിപ്പിച്ചു. എം എസ് എഫ് തളിപ്പറമ്പ മുനിസിപ്പൽ പ്രസിഡന്റ് സഫ്‌വാൻ കുറ്റിക്കോലിന്റെ അധ്യക്ഷതയിൽ എം എസ് എഫ് കണ്ണൂർ ജില്ലാ പ്രസിഡന്റ് നസീർ പുറത്തീൽ ഉദ്ഘാടനം ചെയ്തു.

## Article Content

എം എസ് എഫ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരിയിൽ അബ്ദുൽ ഷുക്കൂർ അനുസ്മരണവും പ്രാർത്ഥനാ സദസ്സും കുണ്ടാംകുഴി കെ പി അബ്ദു സാഹിബ്‌ സ്മാരക സാംസ്‌കാരിക നിലയത്തിൽ വെച്ച് സംഘടിപ്പിച്ചു. എം എസ് എഫ് തളിപ്പറമ്പ മുനിസിപ്പൽ പ്രസിഡന്റ് സഫ്‌വാൻ കുറ്റിക്കോലിന്റെ അധ്യക്ഷതയിൽ എം എസ് എഫ് കണ്ണൂർ ജില്ലാ പ്രസിഡന്റ് നസീർ പുറത്തീൽ ഉദ്ഘാടനം ചെയ്തു.

എം എസ് എഫ് തളിപ്പറമ്പ നിയോജക മണ്ഡലം ട്രഷറർ ഷഫീഖ് പി എ വി അനുസ്മരണ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ മുഹമ്മദ് ബഷീർ ,മുനിസിപ്പൽ വൈസ് പ്രസിഡന്റ് സിദ്ദീഖ് ഗാന്ധി ,യൂത്ത് ലീഗ് മുനിസിപ്പൽ പ്രസിഡന്റ് കെ പി നൗഷാദ് എന്നിവർ സംസാരിച്ചു. മുസ്ലിം ലീഗ് മുനിസിപ്പൽ വൈസ് പ്രസിഡണ്ട് ജാബിർ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി. സി പി വി അബ്ദുള്ള , പി മുഹമ്മദ് ഇഖ്ബാൽ, പി.എ ഇർഫാൻ അഷ്റഫ് മുട്ട , ഇസ്ഹാഖ് ഫാറൂഖ് നഗർ , ജാഫർ ബദരിയ , മുസ്തഫ എൻ യു , അഷീർ കുണ്ടാംകുഴി , മിഖ്ദാദ് ചപ്പൻ , എന്നിവർ സംബന്ധിച്ചു. എം എസ് എഫ് മുനിസിപ്പൽ ജന:സെക്രട്ടറി അജ്മൽ പാറാട് സ്വാഗതവും മുനിസിപ്പൽ ട്രഷറർ മുഫീദ് കുട്ടുക്കൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/186191/prayer-meeting)