പിലിക്കോട് വറക്കോട്ട് വയൽ സ്വദേശിയും ഇച്ചിലങ്കോട് ഇസ്ലാമിയ എ.എൽപി സ്കൂൾ പ്രധാന അധ്യാപകനും , വടക്കൻ കുഞ്ഞിക്കണ്ണന്റെയും , അയിത്തല യശോദയുടെയും മകൻ ,,എ രഞ്ജിത്ത്(49)അന്തരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
വൈകിട്ട് നാല് മണിയോടെ പിലിക്കോട് ശക്തി ക്ലബ്ബിൽ പൊതുദർശനത്തിന് വെയ്ക്കും. അഞ്ചിന് മാണിയാട്ട് സമുദായ ശ്മശാനത്തിൽ സംസ്കാരം നടക്കും. പിലിക്കോട് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക പ്രമീളയാണ് ഭാര്യ. മക്കൾ : പ്രിയനന്ദ ( പ്ലസ് ടു വിദ്യാർഥിനി ), ഗൗരി നന്ദ ( ഏഴാം ക്ലാസ് വിദ്യാർത്ഥിനി ). സഹോദരങ്ങൾ:. ഗീത, രജനി
ranjith passed away