---
title: " ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കണ്ണൂർ സ്വദേശിയായ യുവാവ് അബുദാബിയിൽ കുഴഞ്ഞുവീണു മരിച്ചു"
english_title: "A young man from Kannur collapsed and died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/185978/a-young-man-from-kannur-collapsed-and-died"
published_at: "2024-02-20T15:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d47a3007334_Untitled-2-web.jpg"
keywords: []
---

#  ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കണ്ണൂർ സ്വദേശിയായ യുവാവ് അബുദാബിയിൽ കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** **അബുദാബി: **ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കണ്ണൂർ സ്വദേശിയായ യുവാവ് അബൂദബിയിൽ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ ഏച്ചൂർ സ്വദേശി ചാലക്കണ്ടി പറമ്പിൽ വിപിൻ ആണ് മരിച്ചത്.ജെമിനി ബിൽഡിങ് മെറ്റീരിയൽസിന്‍റെ അജ്മാൻ ശാഖയിൽ കൗണ്ടർ സെയിൽ എക്സിക്യൂട്ടീവ് ജീവനക്കാരനാണ്. കമ്പനി ജീവനക്കാർ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനായി അബൂദബിയിൽ എത്തിയതാണ് വിപിൻ. കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

## Article Content

**അബുദാബി: **ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കണ്ണൂർ സ്വദേശിയായ യുവാവ് അബൂദബിയിൽ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ ഏച്ചൂർ സ്വദേശി ചാലക്കണ്ടി പറമ്പിൽ വിപിൻ ആണ് മരിച്ചത്.ജെമിനി ബിൽഡിങ് മെറ്റീരിയൽസിന്‍റെ അജ്മാൻ ശാഖയിൽ കൗണ്ടർ സെയിൽ എക്സിക്യൂട്ടീവ് ജീവനക്കാരനാണ്. കമ്പനി ജീവനക്കാർ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനായി അബൂദബിയിൽ എത്തിയതാണ് വിപിൻ. കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഏച്ചൂരിലെ ബാലന്‍റെയും യശോദയുടെയും മകനാണ്. ഭാര്യ ആതിരയും മകൾ‍ വാമികയും യു.എ.ഇയിൽ എത്തിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച ശേഷം സംസ്കാരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/185978/a-young-man-from-kannur-collapsed-and-died)