---
title: "അരിയിൽ അബ്ദുൽ ഷുക്കൂർ അനുസ്മരണവും എം.എസ്.എഫ് നിയോജക മണ്ഡലം പുതിയ ഭാരവഹികൾക്കുള്ള സീകരണവും നടന്നു"
english_title: "Abdul Shukur commemoration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/185955/abdul-shukur-commemoration"
published_at: "2024-02-20T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d45de715f22_news-card.jpg"
keywords: []
---

# അരിയിൽ അബ്ദുൽ ഷുക്കൂർ അനുസ്മരണവും എം.എസ്.എഫ് നിയോജക മണ്ഡലം പുതിയ ഭാരവഹികൾക്കുള്ള സീകരണവും നടന്നു

> **Lead Summary:** ചപ്പാരപ്പടവ് :എം.എസ്.എഫ് ചപ്പാരപ്പടവ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരിയിൽ അബ്ദുൽ ഷുകൂർ അനുസ്മരണവും പ്രാർത്ഥനാ സദസ്സും എം.എസ്.എഫ് നിയോജക മണ്ഡലം നേതൃത്വ നിരയിലേക്ക് നമ്മുടെ പഞ്ചായത്ത് നിന്നും തിരഞ്ഞെടുത്ത ഭാരവാഹികൾകുള്ള സ്വീകരണവും ചപ്പാരപ്പടവ് സി. എച് സൗദത്തിൽ വെച്ച് നടന്നു.

## Article Content

ചപ്പാരപ്പടവ് :എം.എസ്.എഫ് ചപ്പാരപ്പടവ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരിയിൽ അബ്ദുൽ ഷുകൂർ അനുസ്മരണവും പ്രാർത്ഥനാ സദസ്സും എം.എസ്.എഫ് നിയോജക മണ്ഡലം നേതൃത്വ നിരയിലേക്ക് നമ്മുടെ പഞ്ചായത്ത് നിന്നും തിരഞ്ഞെടുത്ത ഭാരവാഹികൾകുള്ള സ്വീകരണവും ചപ്പാരപ്പടവ് സി. എച് സൗദത്തിൽ വെച്ച് നടന്നു.

എം.എസ്. എഫ് പഞ്ചായത്ത് പ്രസിഡന്റ്‌ സിംസാറുൽ ഹഖ് അധ്യക്ഷതയിൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ പാറോൽ ഉദ്ഘാടനം ചെയ്തു. ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് ഉപാധ്യക്ഷൻ അലി മങ്കര മുഖ്യ പ്രഭാഷണം നടത്തി.നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ട്രഷർ ഉനൈസ് എരുവാട്ടി,എം.എസ്. എഫ് മണ്ഡലം ജനറൽ സെക്രട്ടറി ആഷിക് തടികടവ്,പഞ്ചായത്ത് ഭാരവാഹികളായ, സാജിദ് അലി, മിസ്ഹബ്, സഫാദ്,മുഹാജിർ,ജാസിർ, അക്മൽ,ശാഖ എം.എസ്.എഫ് ഭാരവാഹികൾ പങ്കെടുത്തു. പഞ്ചായത്ത് എം. എസ്.എഫ് ജനറൽ സെക്രട്ടറി നിസാം എരുവാട്ടി സ്വാഗതവും പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശഫാഹ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/185955/abdul-shukur-commemoration)