---
title: "ഫിഖ്ഹ് ജീനിയസ് ഗേറ്റ്, കിതാബ് ടെസ്റ്റ് ജില്ലാ മത്സരം സമാപിച്ചു"
english_title: "Fiqh Genius Gate, Kitab Test District competition concludes"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18587/fiqh-genius-gate-kitab-test-district-competition-concludes"
published_at: "2021-12-31T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cf17a14b53d_news card.jpg"
keywords: []
---

# ഫിഖ്ഹ് ജീനിയസ് ഗേറ്റ്, കിതാബ് ടെസ്റ്റ് ജില്ലാ മത്സരം സമാപിച്ചു

> **Lead Summary:** **തളിപ്പറമ്പ:** 'അൽ ഫിഖ്ഹുൽ ഇസ്ലാമി സമഗ്രതയുടെ പ്രയോഗങ്ങൾ' എന്ന ശീർഷകത്തിൽ നടക്കുന്ന എസ്. എസ്.എഫ് സ്റ്റുഡൻസ് ഇസ്ലാമിക് സെൻസോറിയത്തിൻറെ പ്രചാരണ ഭാഗമായി ഫിഖ്ഹ് ജീനിയസ് ഗേറ്റ്,കിതാബ് ടെസ്റ്റ് ജില്ലാ മത്സരം സമാപിച്ചു.

## Article Content

**തളിപ്പറമ്പ:** 'അൽ ഫിഖ്ഹുൽ ഇസ്ലാമി സമഗ്രതയുടെ പ്രയോഗങ്ങൾ' എന്ന ശീർഷകത്തിൽ നടക്കുന്ന എസ്. എസ്.എഫ് സ്റ്റുഡൻസ് ഇസ്ലാമിക് സെൻസോറിയത്തിൻറെ പ്രചാരണ ഭാഗമായി ഫിഖ്ഹ് ജീനിയസ് ഗേറ്റ്,കിതാബ് ടെസ്റ്റ് ജില്ലാ മത്സരം സമാപിച്ചു.

തളിപ്പറമ്പ എസ് വൈ എസ് മേഖലാ സെന്ററിൽ നടന്ന മത്സരത്തിൽ ജില്ലയിലെ വിവിധ ദർസ്, ദഅവ,ശരീഅത്ത് സ്ഥാപനങ്ങൾ പങ്കെടുത്തു. അബ്ദുറഷീദ് ദാരിമി നൂഞ്ഞേരി മത്സരങ്ങൾക്ക് നേതൃത്വം നൽകി. ഇസ്ലാമിക കർമശാസ്ത്രം, ഗ്രന്ഥങ്ങൾ, ഉസൂലുൽ ഫിഖ്ഹ്,ആധുനിക പ്രശ്നങ്ങൾ തുടങ്ങിയ വ്യത്യസ്ത വിഷയങ്ങൾ അടിസ്ഥാനപ്പെടുത്തിയായിരുന്നു ചോദ്യങ്ങൾ.

ഫിഖ്ഹ് ജീനിയസ് ഗേറ്റിന് അൽ മഖർ കോളേജ് ഓഫ് ശരീഅ ഒന്നാം സ്ഥാനവും നരിക്കോട് ജലാലിയ്യ ദർസ് രണ്ടാം സ്ഥാനവും മാട്ടൂൽ മൻശഅ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിന് സംഘടിപ്പിച്ച സഫീനത്തു നജാത്ത് കിതാബ് ടെസ്റ്റ് മത്സരത്തിൽ യഥാക്രമം തമീം അസ്ഹറുൽ ഉലൂം ദഅവ ദർസ് തളിപ്പറമ്പ ഒന്നാം സ്ഥാനവും, ബുജൈർ, യാസീൻ (അൽ മഖർ സിദ്റ) എന്നിവർ യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി.

ജില്ലാ സെക്രട്ടറി ബി.എ മുഹമ്മദ് അജീർ സഖാഫി സ്വാഗതവും ഇസ്മാഈൽ അമാനി നന്ദിയും പറഞ്ഞു. മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട്, സവാദ് അമാനി തിലാനൂർ, മുനീർ ശാമിൽ ഇർഫാനി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18587/fiqh-genius-gate-kitab-test-district-competition-concludes)