---
title: "സുഹൃത്തുക്കൾ തമ്മിൽ ഏറ്റുമുട്ടൽ: വധശ്രമ കേസിൽ ഒരാൾ അറസ്റ്റിൽ"
english_title: "One arrested in attempted murder case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/185862/one-arrested-in-attempted-murder-case"
published_at: "2024-02-20T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d418ac90d26_news-card.jpg"
keywords: []
---

# സുഹൃത്തുക്കൾ തമ്മിൽ ഏറ്റുമുട്ടൽ: വധശ്രമ കേസിൽ ഒരാൾ അറസ്റ്റിൽ

> **Lead Summary:** **കണ്ണപുരം:** മദ്യം വാങ്ങാനെ ത്തിയ സുഹൃത്തുക്കൾ തമ്മിൽ ഏറ്റുമുട്ടുകയും ഒരാളെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവിനെ കണ്ണപുരം സി.ഐ. കെ.സുഷീർ അറസ്റ്റ് ചെയ്തു. താവം സ്വദേശി തച്ചാരത്ത് പ്രവീൺ ആണ് പിടിയിലായത്. ഇന്നലെ രാവിലെ പഴയങ്ങാടി താവം ബീവറേജസിന്റെ മദ്യ വിൽപ്പനശാലയ്ക്ക് മുന്നിലായി രുന്നു സംഘട്ടനം.

## Article Content

**കണ്ണപുരം:** മദ്യം വാങ്ങാനെ ത്തിയ സുഹൃത്തുക്കൾ തമ്മിൽ ഏറ്റുമുട്ടുകയും ഒരാളെ വധിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവിനെ കണ്ണപുരം സി.ഐ. കെ.സുഷീർ അറസ്റ്റ് ചെയ്തു. താവം സ്വദേശി തച്ചാരത്ത് പ്രവീൺ ആണ് പിടിയിലായത്. ഇന്നലെ രാവിലെ പഴയങ്ങാടി താവം ബീവറേജസിന്റെ മദ്യ വിൽപ്പനശാലയ്ക്ക് മുന്നിലായി രുന്നു സംഘട്ടനം.

ഏഴോം സ്വദേശി ആറോടിയിൽ മുഹ മ്മദ് റഫീഖിനെ (46) ആണ് പ്രവീൺ ആക്രമിച്ചത്. സുഹൃ ത്തുക്കളായ ഇരുവരും മദ്യം വാങ്ങാൻ ഒരുമിച്ചെത്തിയതായി രുന്നു. മദ്യശാലയ്ക്ക് മുന്നിൽ വച്ച് വാക്ക് തർക്കമുണ്ടാവു കയും മുഹമ്മദ് റഫീഖിനെ പ്രവീൺ തള്ളിയിട്ട് ആദ്യം കല്ല് ദേഹത്തിടുകയും പിന്നീട് സിമന്റ് കട്ട കാലിനിടുകയും ചെയ്തു. പരിക്കേറ്റ മുഹമ്മദ്റ ഫീഖ് പരിയാരം മെഡി. കോളേ ജാശുപത്രിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/185862/one-arrested-in-attempted-murder-case)