---
title: "തളിപ്പറമ്പിൽ ദി നീതി ബയോലാബിന്റെ ഉത്ഘാടനം നാളെ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവ്വഹിക്കും"
english_title: "Biolab in Taliparamba will be inaugurated tomorrow "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18586/biolab-in-taliparamba-will-be-inaugurated-tomorrow"
published_at: "2021-12-31T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cf15a975467_9eaa7517-facf-425d-b506-c472e692e7ed.jpg"
keywords: []
---

# തളിപ്പറമ്പിൽ ദി നീതി ബയോലാബിന്റെ ഉത്ഘാടനം നാളെ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവ്വഹിക്കും

> **Lead Summary:** **മന്ന: **ദി നീതി ഗ്രൂപ്പിന്റെ അത്യാധുനിക സംവിധാനങ്ങളോടെയുള്ള നാലാമത് ലാബിന്റെ പ്രവർത്തനം തളിപ്പറമ്പ സഹകരണ ആശുപത്രിക്ക് സമീപം നാളെ ആരംഭിക്കും .

## Article Content

**മന്ന: **ദി നീതി ഗ്രൂപ്പിന്റെ അത്യാധുനിക സംവിധാനങ്ങളോടെയുള്ള നാലാമത് ലാബിന്റെ പ്രവർത്തനം തളിപ്പറമ്പ സഹകരണ ആശുപത്രിക്ക് സമീപം നാളെ ആരംഭിക്കും .

നാളെ വൈകുന്നേരം 4 മണിക്ക് തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ലാബിന്റെ ഉത്ഘാടനം നിർവഹിക്കും .

അന്താരാഷ്ട്ര ഗുണനിലവാര അംഗീകാരമായ ഐ എസ് ഒ സർട്ടിഫിക്കേഷൻ ലഭിച്ച ദി നീതി ബയോലാബിൽ ഹെമറ്റോളജി , ബയോകെമിസ്ട്രി , മൈക്രോബയോളജി തുടങ്ങിയ വിഭാഗത്തിലെ എല്ലാ പരിശോധകളും, ഇ സി ജി , ഫിസിയോതെറാപ്പി , സൈക്കോളജി കൗണ്സിലിംഗ് തുടങ്ങിയ സേവനങ്ങളും പരിചയസമ്പന്നരുടെ കീഴിൽ ലഭ്യമാണ് .

തളിപ്പറമ്പ പരിസരത്തെ വീടുകളിലെത്തി സാമ്പിൾ ശേഖരിക്കുന്ന ലാബ് അറ്റ് ഹോം എന്ന നൂതന പദ്ധതി ദി നീതി ബയോലാബിന്റെ പ്രധാന സേവനമാണ് .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18586/biolab-in-taliparamba-will-be-inaugurated-tomorrow)