---
title: "ഹൈജമ്പിൽ സ്വർണം മെഡൽ നേടിയ കെ. ഷീനയെ സഹപാഠി കൂട്ടായ്മ അനുമോദിച്ചു"
english_title: " Sheena was felicitated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/185760/sheena-was-felicitated"
published_at: "2024-02-19T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d335b811802_news-card.jpg"
keywords: []
---

# ഹൈജമ്പിൽ സ്വർണം മെഡൽ നേടിയ കെ. ഷീനയെ സഹപാഠി കൂട്ടായ്മ അനുമോദിച്ചു

> **Lead Summary:** ഹൈദരാബാദിൽ വച്ച് നടന്ന അഞ്ചാമത് നാഷണൽ മാസ്റ്റേർസ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ സ്വർണ്ണമെഡൽ നേടിയ കെ. ഷീനയെ ജി എച്ച് എസ് എസ് കൊട്ടില 2001 സഹപാഠി കൂട്ടായ്മ അനുമോദിച്ചു. ജിജിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം പയ്യരട്ട ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

ഹൈദരാബാദിൽ വച്ച് നടന്ന അഞ്ചാമത് നാഷണൽ മാസ്റ്റേർസ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഹൈജമ്പിൽ സ്വർണ്ണമെഡൽ നേടിയ കെ. ഷീനയെ ജി എച്ച് എസ് എസ് കൊട്ടില 2001 സഹപാഠി കൂട്ടായ്മ അനുമോദിച്ചു. ജിജിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം പയ്യരട്ട ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ടി.വി ഗോപിനാഥൻ മാസ്റ്റർ ഉപഹാരം നൽകി. കൂട്ടായ്മക്ക് വേണ്ടി ഷൈജു, ജോഷി എന്നിവർ അദ്ധ്യാപകരെ ആദരിച്ചു. ബിനി ടി പി ആശംസ പറഞ്ഞു. ഷിൻജിത്ത് ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ സാജിത സി.കെ.പി നന്ദി അറിയിച്ചു. ജസ്ന, രൂപേഷ്, ലിപിന തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/185760/sheena-was-felicitated)