---
title: "കെ വി മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ മെമ്മോറിയൽ സാംസ്‌കാരിക നിലയം  ഉദ്ഘാടനവും  ഗാന്ധി നഗർ സ്പോർട്സ് ഹബ് ശിലസ്ഥാപനവും നടന്നു"
english_title: "Inauguration of KV Muhammad Kunji Master Memorial Cultural Center"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/185634/inauguration-of-kv-muhammad-kunji-master-memorial-cultural-center"
published_at: "2024-02-19T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d2d0598992e_news-card.jpg"
keywords: []
---

# കെ വി മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ മെമ്മോറിയൽ സാംസ്‌കാരിക നിലയം  ഉദ്ഘാടനവും  ഗാന്ധി നഗർ സ്പോർട്സ് ഹബ് ശിലസ്ഥാപനവും നടന്നു

> **Lead Summary:** തളിപ്പറമ്പ നഗരസഭ പുഷ്പഗിരി ഗാന്ധി നഗറിൽ സ്ഥാപിച്ച കെ വി മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ മെമ്മോറിയൽ സാംസ്‌കാരിക നിലയം ഉദ്ഘാടനവും ഗാന്ധി നഗർ സ്പോർട്സ് ഹബ് ശിലസ്ഥാപനവും* ബഹു. നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു. വാർഡ് കൗൺസിലർ മുനീറ ടി അധ്യക്ഷത വഹിച്ചു.

## Article Content

തളിപ്പറമ്പ നഗരസഭ പുഷ്പഗിരി ഗാന്ധി നഗറിൽ സ്ഥാപിച്ച കെ വി മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ മെമ്മോറിയൽ സാംസ്‌കാരിക നിലയം ഉദ്ഘാടനവും ഗാന്ധി നഗർ സ്പോർട്സ് ഹബ് ശിലസ്ഥാപനവും* ബഹു. നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു. വാർഡ് കൗൺസിലർ മുനീറ ടി അധ്യക്ഷത വഹിച്ചു.

മുൻ നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം തളിപ്പറമ്പ് നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി കെ സുബൈർ എന്നിവർ ചടങ്ങിൽ മുഖ്യ അതിഥികളായി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ പി പി മുഹമ്മദ്‌ നിസാർ,ഷബിത എം കെ, രജില പി, എ സി മാത്യു എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. മുനിസിപ്പൽ എഞ്ചിനീയർ വിമൽ കുമാർ വി റിപ്പോർട്ട്‌ അവതരിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കദീജ കെ പി സ്വാഗതവും,വാർഡ് കൺവീനർ കെ വി ഖാദർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/185634/inauguration-of-kv-muhammad-kunji-master-memorial-cultural-center)