---
title: "എക്‌സൈസ് കലാ- കായിക മേളയിൽ കണ്ണൂർ ജില്ലക്ക് മികച്ച നേട്ടം"
english_title: "Kannur District achieves best in Excise Arts and Sports Fair"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/185570/kannur-district-achieves-best-in-excise-arts-and-sports-fair"
published_at: "2024-02-18T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d225e3bd730_news-card.jpg"
keywords: []
---

# എക്‌സൈസ് കലാ- കായിക മേളയിൽ കണ്ണൂർ ജില്ലക്ക് മികച്ച നേട്ടം

> **Lead Summary:** തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന എക്‌സൈസ് കലാ - കായിക മേളയിൽ കണ്ണൂർ ജില്ല കലാ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി. പാലക്കാട്‌ ജില്ലയാണ് ജേതാക്കൾ. കണ്ണൂർ എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവെന്റീവ് ഓഫീസർ ധ്രുവൻ. എൻ. ടിയെ കലാ പ്രതിഭയായി തെരഞ്ഞെടുത്തു.

## Article Content

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന എക്‌സൈസ് കലാ - കായിക മേളയിൽ കണ്ണൂർ ജില്ല കലാ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി. പാലക്കാട്‌ ജില്ലയാണ് ജേതാക്കൾ. കണ്ണൂർ എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവെന്റീവ് ഓഫീസർ ധ്രുവൻ. എൻ. ടിയെ കലാ പ്രതിഭയായി തെരഞ്ഞെടുത്തു.

കാർട്ടൂണിൽ ഒന്നാം സ്ഥാനവും , പെൻസിൽ ഡ്രായിങ്, ജലച്ചായം, മിമിക്രി എന്നിവയിൽ രണ്ടാം സ്ഥാനവും നേടിയാണ് ശ്രീ. എൻ. ടി. ധ്രുവൻ ഈ നേട്ടം കരസ്ഥമാക്കിയത്. നേരത്തെ നടന്ന ഫുട്ബോൾ, വോളിബാൾ, ബാഡ്മിന്റൺ മത്സരങ്ങളിൽ കണ്ണൂർ ജില്ല തന്നെയായിരുന്നു നേതാക്കൾ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/185570/kannur-district-achieves-best-in-excise-arts-and-sports-fair)