---
title: "ന്യൂയർ ആഘോഷത്തിനായി കാറിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നുമായി രണ്ടു യുവാക്കൾ പിടിയിൽ"
english_title: "Two youths have been arrested for smuggling deadly drugs in a car for New Year celebrations"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18555/two-youths-have-been-arrested-for-smuggling-deadly-drugs-in-a-car-for-new-year-celebrations"
published_at: "2021-12-31T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ced45d59522_Untitled-2 web.jpg"
keywords: []
---

# ന്യൂയർ ആഘോഷത്തിനായി കാറിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നുമായി രണ്ടു യുവാക്കൾ പിടിയിൽ

> **Lead Summary:** **നീലേശ്വരം.**ന്യൂയർ ആഘോഷത്തിനായി കാറിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നുമായി രണ്ടു യുവാക്കൾ പോലീസ് പിടിയിലായി.

## Article Content

**നീലേശ്വരം.**ന്യൂയർ ആഘോഷത്തിനായി കാറിൽ കടത്തുകയായിരുന്ന മാരക ലഹരി മരുന്നുമായി രണ്ടു യുവാക്കൾ പോലീസ് പിടിയിലായി.

ചെറുവത്തൂർ പടന്ന മാവിലാകടപ്പുറം പുലിമുട്ട് സ്വദേശിയും പ്രധാന ലഹരിമരുന്ന് വില്പനക്കാരനുമായ സക്കീന മൻസിലിൽ കെ.സി.അംജദ് (32), കൂട്ടാളിമാവിലക്കടപ്പുറം വെളുത്ത പൊയ്യ സ്വദേശി കെ.സി.ഇക്ബാൽ (32) എന്നിവരെയാണ് നീലേശ്വരം പോലീസ് ഇൻസ്പെക്ടർ കെ.പി.ശ്രീ ഹരിയും സംഘവും അറസ്റ്റു ചെയ്തത്.

ഇന്നലെ രാത്രി 11.30 മണിയോടെ രാത്രികാല കർഫൂപരിശോധനക്കിടെ ദേശീയ പാതയിൽ നീലേശ്വരം ജം ങ്ക്ഷനിൽ വെച്ചാണ് പ്രതികൾ പിടിയിലായത്. കാറിൽ നിന്നും വില്പനക്കായി കൊണ്ടുവരികയായിരുന്ന 4.71 ഗ്രാം മാരക ലഹരിമരുന്നായ എം ഡി.എം.എ.പോലീസ് പിടിച്ചെടുത്തു.

രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച കെ.എൽ.60.ജെ.7002 നമ്പർ ഹുണ്ടായ്കാർ പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18555/two-youths-have-been-arrested-for-smuggling-deadly-drugs-in-a-car-for-new-year-celebrations)