---
title: ""പിടിമുറുക്കുന്ന ലഹരി കാലിടറുന്ന യുവത്വം"- വിസ്ഡം യൂത്ത് തളിപ്പറമ്പ സന്ദേശ പ്രചാരണം ആരംഭിച്ചു"
english_title: "Wisdom Youth Taliparamba Launches Campaign"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18549/wisdom-youth-taliparamba-launches-campaign"
published_at: "2021-12-31T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ceccd331a8c_a95e1646-8600-41df-a8d6-9e7c990b613e.jpg"
keywords: []
---

# "പിടിമുറുക്കുന്ന ലഹരി കാലിടറുന്ന യുവത്വം"- വിസ്ഡം യൂത്ത് തളിപ്പറമ്പ സന്ദേശ പ്രചാരണം ആരംഭിച്ചു

> **Lead Summary:** **തളിപ്പറമ്പ:** 'പിടിമുറുക്കുന്ന ലഹരി, കാലിടറുന്ന യുവത്വം' എന്ന പ്രമേയത്തിൽ വിസ്ഡം യൂത്ത് തളിപ്പറമ്പ ശാഖ സംഘടിപ്പിക്കുന്ന സന്ദേശ പ്രചാരണത്തിന് തുടക്കം കുറിച്ചു. ഒരു മാസം നീണ്ട് നിൽക്കുന്ന സന്ദേശ പ്രചാരണം തളിപ്പറമ്പ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാഗ്കൃഷ്ണ ബി.കെ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**തളിപ്പറമ്പ:** 'പിടിമുറുക്കുന്ന ലഹരി, കാലിടറുന്ന യുവത്വം' എന്ന പ്രമേയത്തിൽ വിസ്ഡം യൂത്ത് തളിപ്പറമ്പ ശാഖ സംഘടിപ്പിക്കുന്ന സന്ദേശ പ്രചാരണത്തിന് തുടക്കം കുറിച്ചു. ഒരു മാസം നീണ്ട് നിൽക്കുന്ന സന്ദേശ പ്രചാരണം തളിപ്പറമ്പ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാഗ്കൃഷ്ണ ബി.കെ ഉദ്ഘാടനം നിർവഹിച്ചു.

സമൂഹത്തിൽ വൻതോതിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവത്കരണം ശക്തമാക്കുന്നതിനായി ക്യാമ്പയിൻ്റെ ഭാഗമായി ജനകീയ പങ്കാളിത്തത്തോട് കൂടി വിവിധ പരിപാടികൾ സംഘടിപ്പിക്കും. ജനുവരി ആദ്യ വാരം ബഹുജന സംഗമവും ലഹരി വിരുദ്ധ സന്ദേശവുമായി സന്ദേശ യാത്രയും സംഘടിപ്പിക്കും.

സമൂഹത്തിലെ എല്ലാ മേഖലയിലും സ്തുത്യർഹമായ പങ്ക് നിർവഹിക്കേണ്ട യുവാക്കൾക്കിടയിലെ ലഹരി മോചനത്തിനായി സൗഹൃദ സന്ദർശനവും, കൗമാരക്കാരും കുട്ടികളും വർദ്ധിച്ച തോതിൽ ലഹരിക്കടിമകളായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കലാലയങ്ങൾ കേന്ദ്രികരിച്ചുളള ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18549/wisdom-youth-taliparamba-launches-campaign)