---
title: "അള്ളാംകുളം സാംസ്കാരിക നിലയം, കറപ്പക്കുണ്ട് ശുദ്ധജല സംരക്ഷണ പദ്ധതി, ഹാപ്പിനസ് പാർക്ക് എന്നിവ ഉദ്ഘാടനം ചെയ്തു"
english_title: "Allamkulam Cultural Center, Karappakund Clean Water Conservation Project and Happiness Park inaugurated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/185445/allamkulam-cultural-center-karappakund-clean-water-conservation-project-and-happiness-park-inaugurated"
published_at: "2024-02-18T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d17f5ca0525_news-card.jpg"
keywords: []
---

# അള്ളാംകുളം സാംസ്കാരിക നിലയം, കറപ്പക്കുണ്ട് ശുദ്ധജല സംരക്ഷണ പദ്ധതി, ഹാപ്പിനസ് പാർക്ക് എന്നിവ ഉദ്ഘാടനം ചെയ്തു

> **Lead Summary:** തളിപ്പറമ്പ നഗരസഭ 2023-24 വാർഷിക പദ്ധതികളായ അള്ളാം കുളം സാംസ്‌കാരിക നിലയം, കറപ്പക്കുണ്ട് ശുദ്ധ ജല സംരക്ഷണ പദ്ധതി, ജനപങ്കാളിത്തത്തോടെ നിർമിച്ച ഹാപ്പിനെസ്സ് പാർക്ക്‌ എന്നിവയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷബിത എം കെ അധ്യക്ഷത വഹിച്ചു.

## Article Content

തളിപ്പറമ്പ നഗരസഭ 2023-24 വാർഷിക പദ്ധതികളായ അള്ളാം കുളം സാംസ്‌കാരിക നിലയം, കറപ്പക്കുണ്ട് ശുദ്ധ ജല സംരക്ഷണ പദ്ധതി, ജനപങ്കാളിത്തത്തോടെ നിർമിച്ച ഹാപ്പിനെസ്സ് പാർക്ക്‌ എന്നിവയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷബിത എം കെ അധ്യക്ഷത വഹിച്ചു.

മുൻ നഗര സഭ ചെയർമാൻ മഹമൂദ് അള്ളാംകുളം മുഖ്യ അതിഥിയായി , നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ പി പി മുഹമ്മദ്‌ നിസാർ,രജുല പി, കദീജ കെ പി, കൗൺസിലർ മാരായ ഒ സുഭാഗ്യം, കൊടിയിൽ സലീം, വത്സ രാജൻ എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. മുനിസിപ്പൽ എഞ്ചിനീയർ വിമൽ കുമാർ വി റിപ്പോർട്ട്‌ അവതരിപ്പിച്ചു. വാർഡ് കൺവീനർ സുബൈർ സൂപ്പർ വിഷൻ നന്ദി അറിയിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/185445/allamkulam-cultural-center-karappakund-clean-water-conservation-project-and-happiness-park-inaugurated)