---
title: "തളിപ്പറമ്പ് നഗരസഭ ലോൺ ലൈസൻസ് മേള തിങ്കളാഴ്ച"
english_title: "Thaliparamb Municipality Loan License Mela"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/185352/thaliparamb-municipality-loan-license-mela"
published_at: "2024-02-17T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d0b41904386_Untitled-2-web.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭ ലോൺ ലൈസൻസ് മേള തിങ്കളാഴ്ച

> **Lead Summary:** തളിപ്പറമ്പ്: സംരംഭക വർഷം 2.0 യുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പും തളിപ്പറമ്പ് നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന തളിപ്പറമ്പ് നഗരസഭ ലോൺ ലൈസൻസ് മേള 19.02.202 തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30 ന് നടക്കും. തളിപ്പറമ്പ് നഗരസഭ കൗൺസിൽ ഹാളിൽ വച്ച് നടക്കുന്ന പരിപാടി ബഹു: തളിപ്പറമ്പ് നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്യും.

## Article Content

തളിപ്പറമ്പ്: സംരംഭക വർഷം 2.0 യുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പും തളിപ്പറമ്പ് നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന തളിപ്പറമ്പ് നഗരസഭ ലോൺ ലൈസൻസ് മേള 19.02.202 തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30 ന് നടക്കും. തളിപ്പറമ്പ് നഗരസഭ കൗൺസിൽ ഹാളിൽ വച്ച് നടക്കുന്ന പരിപാടി ബഹു: തളിപ്പറമ്പ് നഗരസഭാ ചെയർപേഴ്സൺ ശ്രീമതി. മുർഷിദ കൊങ്ങായി ഉദ്ഘാടനം ചെയ്യും.

നവസംരംഭകർക്കും സംരംഭ തൽപരർക്കും വ്യവസായ ലോണുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളും ഗവൺമെൻ്റിൻ്റെയും ധനകാര്യ സ്ഥാപനങ്ങളുടെയും ഭാഗത്തു നിന്നുള്ള സംരംഭ സഹായ പദ്ധതികളും ആനുകൂല്യങ്ങളും വിശദീകരിക്കുകയാണ് ഈ മേള ലക്ഷ്യം വയ്ക്കുന്നത്. സബ്സിഡി ആനുകൂല്യം ലഭിച്ചവർക്കുള്ള ലോൺ സാംഗ്ഷൻ ലെറ്റർ വിതരണവും, തിരഞ്ഞെടുത്ത ലോൺ അപേക്ഷകളുടെ സമർപ്പണവും കൂടെ നടത്തപ്പെടുന്നു.

സംരംഭകർക്ക് തങ്ങളുടെ പ്രോജക്ട് കൾ ബാങ്ക് പ്രതിനിധികൾക്ക് മുൻപിൽ അവതരിപ്പിക്കാനും ലോൺ അപേക്ഷ സമർപ്പിക്കുവാനും ഈ മേള പ്രയോജനപ്പെടുത്താവുന്നതാണ്.പരിപാടിയിൽ വ്യവസായ മേഖലയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്കും സംരംഭക തൽപരർക്കും പങ്കെടുക്കാവുന്നതാണ്. പ്രവേശനം സൗജന്യം.

കൂടുതൽ വിവരങ്ങൾക്ക്: +91 9497301262

+91 8547297914

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/185352/thaliparamb-municipality-loan-license-mela)