---
title: "നടന്‍ ജികെ പിള്ള അന്തരിച്ചു"
english_title: "actor g k pillai has passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18515/actor-g-k-pillai-has-passed-away"
published_at: "2021-12-31T11:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cea1d24a1c4_gk-pillai-died-1280x720.jpg"
keywords: []
---

# നടന്‍ ജികെ പിള്ള അന്തരിച്ചു

> **Lead Summary:** മുതിര്‍ന്ന നടന്‍ ജികെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ച് രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം.

## Article Content

മുതിര്‍ന്ന നടന്‍ ജികെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ച് രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം.

മിനിഞ്ഞാന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറ് പതിറ്റാണ്ടിലധികമായി അഭിനയ രംഗത്ത് നിറഞ്ഞുനിന്ന അവിസ്മരണീയ നടന വൈവിധ്യമാണ് ഓര്‍മയായത്. സീരിയല്‍, സിനിമാ രംഗങ്ങളില്‍ മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. 1954ല്‍ പുറത്തിറങ്ങിയ സ്‌നേഹസീമയാണ് ആദ്യ ചിത്രം.

രണ്ടാം ലോകമഹായുദ്ധത്തില്‍ അടക്കം പങ്കെടുത്ത പട്ടാളക്കാരനായിരുന്നു ജികെ പിള്ള. മലയാളസിനിമയില്‍ 'സ്ഥിരം വില്ലന്‍ പദവി' നേടിയ ആദ്യനടന്‍ അദ്ദേഹമാണ്. 1958ല്‍ പുറത്തിറങ്ങിയ 'നായരു പിടിച്ച പുലിവാലി'ലൂടെ വില്ലനിസത്തിനു തുടക്കം കുറിച്ച അദ്ദേഹം പിന്നീട് 350ഓളം സിനിമകളില്‍ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇടക്കാലത്ത് അവസരം നഷ്ടമായ അദ്ദേഹം 2000 കാലഘട്ടത്തില്‍ സീരിയലുകളിലേക്ക് തിരിഞ്ഞു. പിന്നീട് ചില സിനിമകളില്‍ സ്വഭാവ വേഷങ്ങളിലും അഭിനയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18515/actor-g-k-pillai-has-passed-away)