---
title: "മോഷ്ടിച്ച മുതലുകൾ തിരിച്ചുനൽകി മാപ്പുപറഞ്ഞ മോഷ്ടാവിനെ  പരിയാരം പോലീസ് അറസ്റ്റ് ചെയ്തു"
english_title: "Pariyaram police have arrested a thief who apologized for returning stolen crocodiles"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18504/pariyaram-police-have-arrested-a-thief-who-apologized-for-returning-stolen-crocodiles"
published_at: "2021-12-31T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ce93b9359e7_213a9b07-bc2a-408a-bab2-b43c731bcdcf.jpg"
keywords: []
---

# മോഷ്ടിച്ച മുതലുകൾ തിരിച്ചുനൽകി മാപ്പുപറഞ്ഞ മോഷ്ടാവിനെ  പരിയാരം പോലീസ് അറസ്റ്റ് ചെയ്തു

> **Lead Summary:** **പരിയാരം: **മോഷ്ടിച്ച മുതലുകൾ തിരിച്ചുനൽകി മാപ്പ് പറഞ്ഞ അരിപ്പാമ്പ്രയിലെ മുർഷിദിനെ പരിയാരം പൊലീസ് അറസ്റ്റു ചെയ്തു. ഇന്നലെ വൈകുന്നേരം ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് സ്ഥലത്തെത്തിയ പരിയാരം പോലീസ് പ്രതിയെ പിടികൂടിയത്.

## Article Content

**പരിയാരം: **മോഷ്ടിച്ച മുതലുകൾ തിരിച്ചുനൽകി മാപ്പ് പറഞ്ഞ അരിപ്പാമ്പ്രയിലെ മുർഷിദിനെ പരിയാരം പൊലീസ് അറസ്റ്റു ചെയ്തു. ഇന്നലെ വൈകുന്നേരം ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് സ്ഥലത്തെത്തിയ പരിയാരം പോലീസ് പ്രതിയെ പിടികൂടിയത്.

മോഷണ മുതലുകൾ തിരിച്ചുനൽകി പോലീസിന് പിടികൊടുക്കാതെ നടന്നിരുന്ന പ്രതിയെ ഡിസംബർ മൂന്നിന് പൂഴി കടത്ത് കേസിൽ പയ്യന്നൂർ കോടതി റിമാൻഡ് ചെയ്തിരുന്നു. റിമാന്‍ഡ് കാലാവധി കഴിഞ്ഞ് ഇന്നലെ ജാമ്യത്തിലിറങ്ങിയപ്പോഴാണ് പരിയാരം പോലീസ് സെന്‍ട്രല്‍ ജയിലിലെത്തി ജയിലില്‍ നിന്ന് ഇറങ്ങിയ ഉടന്‍ വീണ്ടും കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ നവംബര്‍ രണ്ടിന് പരിയാരം പഞ്ചായത്തംഗം അഷറഫ് കൊട്ടോലയുടെ വീട്ടില്‍ 1,91,500 രൂപയും നാലരപവന്‍ സര്‍ണാഭരണങ്ങളും 630 ഗ്രാം സ്വര്‍ണത്തരികളും മൂന്ന് കവറുകളിലാക്കി ഉപേക്ഷിക്കുകയും ഇതോടൊപ്പം മാപ്പപേക്ഷ കത്ത് നല്‍കുകയും ചെയ്തിരുന്നു.

മാസങ്ങളായി അരിപ്പാമ്പ്ര പ്രദേശത്ത് മോഷണം നടത്തിവന്ന ഇയാള്‍ ഒക്ടോബര്‍ ഒന്നിനാണ് ഒരു മോഷണ ശ്രമത്തിനിടയില്‍ സി.സി.ടി.വി കാമറയില്‍ കുടുങ്ങിയത്. നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെതുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തുവെങ്കിലും വിട്ടയക്കുകയായിരുന്നു. പോലീസിന്റെ ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ച മുര്‍ഷിദിനെ ഇന്ന് തെളിവെടുപ്പിനായി കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18504/pariyaram-police-have-arrested-a-thief-who-apologized-for-returning-stolen-crocodiles)