---
title: "കോൺഗ്രസ് നേതാവ് സി.സി കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി "
english_title: "Congress leader CC Kunhiraman Nambiar passed away"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/184975/congress-leader-cc-kunhiraman-nambiar-passed-away"
published_at: "2024-02-16T12:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cf0b84a9190_Untitled-2-web.jpg"
keywords: []
---

# കോൺഗ്രസ് നേതാവ് സി.സി കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി 

> **Lead Summary:** **തളിപ്പറമ്പ്:** പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന സി.സി കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി. വെള്ളിയാഴ്ച്ച രാവിലെ കണ്ണൂർ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. മുൻ കെ.പി.സി.സി മെമ്പറും ദീർഘകാലം പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടും പയ്യന്നൂർ കോളേജ് ഭരണസമിതി ഡയറക്‌ടറുമായിരുന്നു.

## Article Content

**തളിപ്പറമ്പ്:** പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന സി.സി കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി. വെള്ളിയാഴ്ച്ച രാവിലെ കണ്ണൂർ മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. മുൻ കെ.പി.സി.സി മെമ്പറും ദീർഘകാലം പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടും പയ്യന്നൂർ കോളേജ് ഭരണസമിതി ഡയറക്‌ടറുമായിരുന്നു.

കടന്നപ്പള്ളി പടിഞ്ഞാ റേക്കര സ്വദേശിയായ കുഞ്ഞിരാമൻ നമ്പ്യാർ കണ്ടോന്താർ ഇടമന യു.പി സ്കൂൾ പ്രധാനധ്യാപകനായിരുന്നു. വർഷങ്ങളായി കൂവേരി യിലാണ് താമസം. ഭാര്യ: പത്മാവതി (കൂവേരി). മക്കൾ: മനോജ്, പ്രസാദ് (ഇരുവരും ഇംഗ്ലണ്ട്), സുനീഷ്, സുരേഷ്. മരുമക്കൾ: റോഷ്നി (തളിപ്പറമ്പ), പ്രവീണ (ചെറുവത്തൂർ), നിത്യ (മാങ്ങാട്), നീതു (പെ രുമ്പടവ്).

കണ്ടോന്താറും കടന്നപ്പള്ളിയിലും പൊതുദർശനത്തിനു ശേഷം മൃതദേഹം കൂവേരിയിലെ സ്വവസതിയിലെത്തിച്ചു. സംസ്കാരം ഉച്ചതിരിഞ്ഞ് 3 ന് കൂവേരി പൊതു ശ്മശാനത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/184975/congress-leader-cc-kunhiraman-nambiar-passed-away)