---
title: "പഴയങ്ങാടി റയിൽവെ പ്ലാറ്റ് ഫോമിൽ ലിഫ്റ്റ്ഏർപ്പെടുത്തുന്നു"
english_title: "Lift at pazhayangadi platform "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/184785/lift-at-pazhayangadi-platform"
published_at: "2024-02-15T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ce1be9af48a_IMG-20240215-WA0146.jpg"
keywords: []
---

# പഴയങ്ങാടി റയിൽവെ പ്ലാറ്റ് ഫോമിൽ ലിഫ്റ്റ്ഏർപ്പെടുത്തുന്നു

> **Lead Summary:** പഴയങ്ങാടി റയിൽവെ സ്റ്റേഷനിലെ ഇരു പ്ലാറ്റ്ഫോമുകളിലും ലിഫ്റ്റ് ഏർപ്പെടുത്തുന്ന പ്രവർത്തനമാരംഭിച്ചു. കഴിഞ്ഞ വർഷം സപ്തമ്പർ മാസം സ്റ്റേഷനിലെ യാത്രാ സൌകര്യവും വികസനവും വിലയിരുത്താൻ , ചെയർമാൻ പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പാസ്സഞ്ചേർസ് അമിനിറ്റീസ് കമ്മറ്റി സന്ദർശനം നടത്തിയ വേളയിൽ പഴയങ്ങാടി റെയിൽവെ പാസ്സഞ്ചേഴ്സ് അസോസിയേഷൻ ഇതിന്ന് വേണ്ടിയുള്ള ആവശ്യം ഉന്നയിക്കുകയും അനുഭാവ പൂർവമുള്ള മറുപടി ലഭിക്കുകയും ചെയ്തിരുന്നു.

## Article Content

പഴയങ്ങാടി റയിൽവെ സ്റ്റേഷനിലെ ഇരു പ്ലാറ്റ്ഫോമുകളിലും ലിഫ്റ്റ് ഏർപ്പെടുത്തുന്ന പ്രവർത്തനമാരംഭിച്ചു. കഴിഞ്ഞ വർഷം സപ്തമ്പർ മാസം സ്റ്റേഷനിലെ യാത്രാ സൌകര്യവും വികസനവും വിലയിരുത്താൻ , ചെയർമാൻ പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പാസ്സഞ്ചേർസ് അമിനിറ്റീസ് കമ്മറ്റി സന്ദർശനം നടത്തിയ വേളയിൽ പഴയങ്ങാടി റെയിൽവെ പാസ്സഞ്ചേഴ്സ് അസോസിയേഷൻ ഇതിന്ന് വേണ്ടിയുള്ള ആവശ്യം ഉന്നയിക്കുകയും അനുഭാവ പൂർവമുള്ള മറുപടി ലഭിക്കുകയും ചെയ്തിരുന്നു.

        തുടർന്ന് റെയിൽവെ ബോർഡ് നിർമാണ തുക വകയിരുത്തിയതിനെ തുടർന്നാണ് ലിഫ്റ്റ്‌ നിർമാണം ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

       വാഗ്ദത്തം നിറവേറ്റിയ അമിനിറ്റീസ് കമ്മറ്റിയോടും, യാത്രക്കാരുടെയും വരുമാനത്തിന്റെയും കാര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്ന പഴയങ്ങാടി റെയിൽവെ സ്റ്റേഷന്ന് യഥോചിത പരിഗണന നൽകിയ റെയിൽവേ അധികൃതരോടും പാസ്സഞ്ചേർസ് അസോസിയേഷൻ പ്രസിഡണ്ട് കെ.പി.ചന്ദ്രാംഗദൻ കൃതജ്ഞത പ്രകടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/184785/lift-at-pazhayangadi-platform)