---
title: "വോട്ട് വണ്ടി പ്രചാരണം തുടങ്ങി: തളിപ്പറമ്പ് താലൂക്ക് ഓഫീസിനു മുമ്പിൽ തഹസിൽദാർ കല ഭാസ്കർ ഫ്ലാഗ് ഓഫ് ചെയ്തു"
english_title: "Vote van campaign begins"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/184689/vote-van-campaign-begins"
published_at: "2024-02-15T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cdc0a4f0d57_news-card.jpg"
keywords: []
---

# വോട്ട് വണ്ടി പ്രചാരണം തുടങ്ങി: തളിപ്പറമ്പ് താലൂക്ക് ഓഫീസിനു മുമ്പിൽ തഹസിൽദാർ കല ഭാസ്കർ ഫ്ലാഗ് ഓഫ് ചെയ്തു

> **Lead Summary:** **തളിപ്പറമ്പ: **ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമ്മതിദായകരെ വോട്ടു ചെയ്യുന്നതിൻ്റെ പ്രാധാന്യം മനസ്സിലാക്കാനും വോട്ടിങ്ങ് മെഷീൻ്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്താനായി വോട്ടു വണ്ടി പ്രയാണമാരംഭിച്ചു. വോട്ടു വണ്ടിയുടെ ഫ്ലാഗ് ഓഫ് തളിപ്പറമ്പ താലൂക്ക് ഓഫീസിനു മുമ്പിൽ തഹസിൽദാർ കലാ ഭാസ്കർ നിർവ്വഹിച്ചു.

## Article Content

**തളിപ്പറമ്പ: **ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമ്മതിദായകരെ വോട്ടു ചെയ്യുന്നതിൻ്റെ പ്രാധാന്യം മനസ്സിലാക്കാനും വോട്ടിങ്ങ് മെഷീൻ്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്താനായി വോട്ടു വണ്ടി പ്രയാണമാരംഭിച്ചു. വോട്ടു വണ്ടിയുടെ ഫ്ലാഗ് ഓഫ് തളിപ്പറമ്പ താലൂക്ക് ഓഫീസിനു മുമ്പിൽ തഹസിൽദാർ കലാ ഭാസ്കർ നിർവ്വഹിച്ചു.

ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ പി.വി. നാരായണൻ കുട്ടി, ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ എ.സുരേഷ് കുമാർ , താലൂക്ക് ഓഫീസ് ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു. വോട്ടു വണ്ടി വരും ദിവസങ്ങളിൽ തളിപ്പറമ്പ, ഇരിക്കൂർ , പയ്യന്നൂർ അസംബ്ലി മണ്ഡലങ്ങളുടെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തുകയും പൊതുജനങ്ങൾക്ക് ഇലക്ട്രോണിക്ക് വോട്ടിങ്ങ് മെഷീൻ്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുകയും ചെയ്യും.

> " വോട്ടു ചെയ്യുന്നതിനോളം മഹത്തരമായി മറ്റൊന്നില്ല. ഞാൻ വോട്ടു ചെയ്യും, ഉറപ്പായും " എന്ന തെരഞ്ഞെടുപ്പു കമ്മീഷൻ്റെ സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് വോട്ടു വണ്ടിയുടെ ലക്ഷ്യമെന്നും പൊതുജനങ്ങൾ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്നും തഹസിൽദാർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/184689/vote-van-campaign-begins)