---
title: "മൂന്നു മാസത്തിനിടെ മൂന്ന് അവാർഡുകൾ: അപൂർവ നേട്ടവുമായി മെസ്ന"
english_title: "Three awards in three months: Messna with rare achievement"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18465/three-awards-in-three-months-messna-with-rare-achievement"
published_at: "2021-12-30T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cdc3780ad64_news card.jpg"
keywords: []
---

# മൂന്നു മാസത്തിനിടെ മൂന്ന് അവാർഡുകൾ: അപൂർവ നേട്ടവുമായി മെസ്ന

> **Lead Summary:** **തളിപ്പറമ്പ: **3 അവാർഡുകൾ ഒരുമിച്ച് നേടി കെ.വി. മെസ്ന അപൂർവ്വ നേട്ടത്തിനുടമയായി. തൃശൂർ ആസ്ഥാനമായ മുല്ലനേഴി ഫൗണ്ടേഷന്റെ മുല്ലനേഴി കാവ്യ പ്രതിഭാ പുരസ്കാരം ഒക്ടോബർ മാസത്തിലാണ് ലഭിച്ചത്.

## Article Content

**തളിപ്പറമ്പ: **3 അവാർഡുകൾ ഒരുമിച്ച് നേടി കെ.വി. മെസ്ന അപൂർവ്വ നേട്ടത്തിനുടമയായി. തൃശൂർ ആസ്ഥാനമായ മുല്ലനേഴി ഫൗണ്ടേഷന്റെ മുല്ലനേഴി കാവ്യ പ്രതിഭാ പുരസ്കാരം ഒക്ടോബർ മാസത്തിലാണ് ലഭിച്ചത്.

നവംബർ മാസത്തിൽ സംസ്ഥാന സർക്കാരിന്റെ 25,000 രൂപയും പ്രശസ്തിഫലകവും അടങ്ങിയ ഉജ്വല ബാല്യം പുരസ്കാരവും ലഭിച്ചു. കേന്ദ്ര സർക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് നൽകുന്ന 10,000 രൂപയുടെ ഇൻസ്പെയർ അവാർഡ് ഡിസംബർ മാസത്തിലും ലഭിച്ചതോടെ 3 മാസത്തിനിടെ 3 അവാർഡുകൾ നേടി മികവ് തെളിയിക്കാൻ ടാഗോർ വിദ്യാനികേതൻ ഗവ: ഹയർസെക്കൻഡറി സ്കൂൾ ഏഴാം ക്ലാസ്സുകാരിയായ കെ.വി. മെസ്നക്ക് കഴിഞ്ഞു.

കുറുമാത്തൂർ പൊക്കുണ്ടിലെ കെ.വി.മെസ്മറിന്റെയും കെ.കെ ബീനയുടെയും മകളാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18465/three-awards-in-three-months-messna-with-rare-achievement)