---
title: "പിലാത്തറയിലെ ചായ് കോർണറിൽ മോഷണം: പണവും സാധനങ്ങളും കവർന്നു"
english_title: "Theft at Chai Corner"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/184611/theft-at-chai-corner"
published_at: "2024-02-15T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cd8ab3aa77d_news-card.jpg"
keywords: []
---

# പിലാത്തറയിലെ ചായ് കോർണറിൽ മോഷണം: പണവും സാധനങ്ങളും കവർന്നു

> **Lead Summary:** പിലാത്തറയിലെ ജീവകാരുണ്യ പ്രവര്‍ത്തകനും മുസ്ലിംലീഗ് നേതാവുമായ നജ്മുദ്ധീന്‍ പിലാത്തറയുടെ ഉടമസ്ഥതയിലുള്ള ചായ് കോര്‍ണര്‍ എന്ന കടയിൽ മോഷണം. ഏകദേശം 85,000 രൂപയുടെ നാശനഷ്ടമാണ് ഉണ്ടായതെന്ന് കടയുടമ പറയുന്നു.

## Article Content

പിലാത്തറയിലെ ജീവകാരുണ്യ പ്രവര്‍ത്തകനും മുസ്ലിംലീഗ് നേതാവുമായ നജ്മുദ്ധീന്‍ പിലാത്തറയുടെ ഉടമസ്ഥതയിലുള്ള ചായ് കോര്‍ണര്‍ എന്ന കടയിൽ മോഷണം. ഏകദേശം 85,000 രൂപയുടെ നാശനഷ്ടമാണ് ഉണ്ടായതെന്ന് കടയുടമ പറയുന്നു.

പിലാത്തറ ജംഗ്ഷനിലെ ചെറുതാഴം സെന്ററിന് സമീപത്തെ കട ഇന്നലെ രാത്രി 11.30യോടെ അടച്ച് ഇന്ന് രാവിലെ 5.30 ന് തുറക്കാനെത്തിയപ്പോഴാണ് പൂട്ട്‌പൊളിച്ചതായി കണ്ടത്. തുടര്‍പരിശോധനയില്‍ 5750 രൂപയും(10 ന്റെയും 5-ന്റെയും ചില്ലറ നാണയങ്ങളും നോട്ടുകളും ഉള്‍പ്പെടെ) 35,000 രൂപയുടെ സിഗിരറ്റ്, സോപ്പ്, പേസ്റ്റ്, നോട്ട്ബുക്കുകള്‍ എന്നിവും കടയിലെ മറ്റ് സാധനങ്ങളും മോഷണം പോയി. പരിയാരം പോലീസില്‍ പരാതി നല്‍കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/184611/theft-at-chai-corner)