---
title: "കണ്ണപുരം ജനമൈത്രി പോലീസിന് സ്ട്രക്ചർ കൈമാറി മാതൃകയായി പെട്രോൾ പമ്പ് ഉടമ"
english_title: "Petrol pump owner handed over the structure"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/184490/petrol-pump-owner-handed-over-the-structure"
published_at: "2024-02-14T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cca55de48e4_news-card.jpg"
keywords: []
---

# കണ്ണപുരം ജനമൈത്രി പോലീസിന് സ്ട്രക്ചർ കൈമാറി മാതൃകയായി പെട്രോൾ പമ്പ് ഉടമ

> **Lead Summary:** കഴിഞ്ഞ 3 മാസം മുന്നേ KSTP റോഡ് വളപട്ടണം - പിലാത്തറ റോഡിൽ ചെറുകുന്ന് കൊവ്വപ്പുറം എന്ന സ്ഥലത്ത് ഒരു ടൂ വിലർ തട്ടി ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടിരുന്നു. അപകടസമയത്ത് ഉണ്ടായ മുറിവിനേക്കാൾ കൂടുതൽ ആയിരുന്നു അശാസ്ത്രീയമായ രക്ഷാപ്രവർത്തനത്തിൽ നിന്ന് ഉണ്ടായത്.

## Article Content

കഴിഞ്ഞ 3 മാസം മുന്നേ KSTP റോഡ് വളപട്ടണം - പിലാത്തറ റോഡിൽ ചെറുകുന്ന് കൊവ്വപ്പുറം എന്ന സ്ഥലത്ത് ഒരു ടൂ വിലർ തട്ടി ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടിരുന്നു. അപകടസമയത്ത് ഉണ്ടായ മുറിവിനേക്കാൾ കൂടുതൽ ആയിരുന്നു അശാസ്ത്രീയമായ രക്ഷാപ്രവർത്തനത്തിൽ നിന്ന് ഉണ്ടായത്.

അപകടം സംഭവിച്ചപ്പോൾ ഓടിക്കുടിയ രക്ഷാപ്രവർത്തകർ അയാളെ സഹായിക്കാൻ തയ്യാറായി മുന്നോട്ട് വന്നു. പക്ഷെ അവരുടെ കൈവശം സെട്രക്ചർ ഉണ്ടായിരുന്നുവെങ്കിൽ അവരെ എടുത്ത് വാഹനത്തിൽ കയറ്റാമായിരുന്നു.പക്ഷെ സ്ട്രക്ച്ചർ ഇല്ലാത്തിരുന്നതിനാൽ പരിക്കേറ്റ ആൾക്ക് അളവിൽ കവിഞ്ഞ മുറിവ് വരാൻ കാരണമായി. അതു പൊലെയുള്ള സംഭവത്തിന് പരിഹാരമായി ഒരു ബോഡി സെട്രക്ചർ വിത്ത് സ്റ്റാൻ്റ് ഉണ്ടാക്കുവാൻ കണ്ണപുരം ജനമൈത്രി പോലിസ് നേതൃത്വം നല്കി. അതിന് ചെറുകുന്ന് പുന്നച്ചേരിയുള്ള ചെറുകുന്ന് പ്രെട്രോളിയം എന്ന പമ്പുടമ സാധനം വാങ്ങി ത്തരാൻ തയ്യാറായി.

ഇന്ന് 14.2.2024 തിയ്യതി 11.30 മണിക്ക് ജനമൈത്രി പോലീസ് ബിറ്റ് ഓഫീസർ രാജേഷ് എ തളിയിൽ, കണ്ണപുരം സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വസുദേവ്, കമ്യൂണിറ്റി റിലേറ്റിവ് ഓഫീസർ പുരുഷോത്തമൻ, DVR റിജേഷ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ പമ്പ് മാനേജർ അനിഷ് പുന്നച്ചേരി കണ്ണപുരം ജനമൈത്രി പോലിസിനെ ഏൽപ്പിച്ചു കൊടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/184490/petrol-pump-owner-handed-over-the-structure)