---
title: "താഴെ ബക്കളം അടിപ്പാത: കെ. സുധാകരൻ എം.പി സ്ഥലം സന്ദർശിച്ചു"
english_title: "K. Sudhakaran. MP visited the place"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/184449/k-sudhakaran-mp-visited-the-place"
published_at: "2024-02-14T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cc834ba843e_news-card.jpg"
keywords: []
---

# താഴെ ബക്കളം അടിപ്പാത: കെ. സുധാകരൻ എം.പി സ്ഥലം സന്ദർശിച്ചു

> **Lead Summary:** **ബക്കളം : **ബക്കളം, പുന്നക്കുളങ്ങര, കാനൂൽ, ഒഴക്രോം പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാ ദുരിതത്തിന്ന് പരിഹാരമായി താഴെ ബക്കളത്ത് അടിപ്പാത അനുവദിക്കുക എന്ന ആവശ്യവുമായി മുസ്ലീം ലീഗ് ബക്കളം ശാഖ കമ്മറ്റി മാസങ്ങളായി നടത്തുന്ന പോരാട്ടങ്ങൾക്ക് ശക്തി പകരാൻ കെ. സുധാകരൻ. എം.പി സ്ഥലം സന്ദർശിച്ചു.

## Article Content

**ബക്കളം : **ബക്കളം, പുന്നക്കുളങ്ങര, കാനൂൽ, ഒഴക്രോം പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാ ദുരിതത്തിന്ന് പരിഹാരമായി താഴെ ബക്കളത്ത് അടിപ്പാത അനുവദിക്കുക എന്ന ആവശ്യവുമായി മുസ്ലീം ലീഗ് ബക്കളം ശാഖ കമ്മറ്റി മാസങ്ങളായി നടത്തുന്ന പോരാട്ടങ്ങൾക്ക് ശക്തി പകരാൻ കെ. സുധാകരൻ. എം.പി സ്ഥലം സന്ദർശിച്ചു.

10ഓളം വരുന്ന സ്കൂളുകൾ, കോളേജുകൾ, യുണിവേഴ്‌സിറ്റി ക്യാമ്പസ്, ഹെൽത്ത് സെന്റർ, തൊഴിൽ ശാലകൾ, ആരാധനാലയങ്ങൾ, ഉൾപ്പെടെയുള്ളതിലേക്കുള്ള ഏക വഴിയാണ് നാഷണൽ ഹൈവേയുടെ നിർമ്മാണത്തോടെ കൊട്ടിയടക്കപ്പെടുന്നത്. ഇതോടെ സ്കൂളിൽ പോകുന്ന കുട്ടികൾ, ജോലിക്ക് പോകുന്ന സ്ത്രീകൾ ഉൾപ്പടെ കിലോ മീറ്ററുകൾ നടന്നു പോകേണ്ട അവസ്ഥ വന്നിരിക്കുകയാണ്. ഈ സ്ഥിതി മാറ്റി അടിപ്പാത അനുവദിച്ചു തരണമെന്ന് ആവശ്യപ്പെട്ട് മാസങ്ങളായി മുസ്ലീം ലീഗ് നേതാക്കൾ പോരാട്ടത്തിലാണ്. ഇതിനോടകം തന്നെ കേന്ദ്ര മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ നിവേദനങ്ങൾ നൽകിയിട്ടുമുണ്ട്. അതിന്റെ ഭാഗമായാണ് കെ. സുധാകരൻ.എം.പി സ്ഥലം സന്ദർശിച്ചത്.

മുസ്ലീം ലീഗ് ആന്തൂർ മുൻസിപ്പൽ പ്രസിഡന്റ് മുസ്തഫ.എ ജനറൽ സെക്രട്ടറി കബീർ.ബി കോൺഗ്രസ്‌ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് എ.എൻ.ആന്തൂരാൻ ആന്തൂർ മണ്ഡലം പ്രസിഡന്റ്‌ കെ.പി. ആദം കുട്ടി മണ്ഡലം വൈസ് പ്രസിഡന്റ്‌ കരുണാകരൻ എം യൂത്ത് ലീഗ് ഭാരവാഹികളായ മുഹ്സിൻ ബക്കളം, സാഹിദ്.സി,ഷുഹൈബ്.എ, msf ഭാരവാഹികളായ സഫീർ.എ, നൈഫ് യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ പ്രജോഷ് പി, ഷൈജു ആന്തൂർ മഹിളാ കോൺഗ്രസ്‌ ഭാരവാഹികളായ ഇന്ദിര.പി, സുജാത.പി തുടങ്ങിയവരും പ്രദേശവാസികളും സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/184449/k-sudhakaran-mp-visited-the-place)