---
title: "കണ്ണൂരിൽ ട്രെയിൻ പരിശോധനയിൽ ഉടമസ്ഥനില്ലാത്ത നിലയിൽ 10ലിറ്റർ ഗോവൻ മദ്യം പിടികൂടി"
english_title: "In Kannur, 10 liters of Govan liquor was seized during a train inspection"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18422/in-kannur-10-liters-of-govan-liquor-was-seized-during-a-train-inspection"
published_at: "2021-12-30T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cd88fc96457_Untitled-2 web.jpg"
keywords: []
---

# കണ്ണൂരിൽ ട്രെയിൻ പരിശോധനയിൽ ഉടമസ്ഥനില്ലാത്ത നിലയിൽ 10ലിറ്റർ ഗോവൻ മദ്യം പിടികൂടി

> **Lead Summary:** ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കണ്ണൂർ എക്സൈസ് റേഞ്ച് ഓഫീസും -കണ്ണൂർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി നടത്തിയ റെയിൽവേ പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സബ് ഇൻസ്പെക്ടർ ടി വിനോദ്, ൻ്റെയും നേതൃത്വത്തിൽ നടത്തിയ ട്രെയിൻ പരിശോധനയിലാണ് ഉടമസ്ഥനില്ലാത്ത നിലയിൽ 17 കുപ്പി (10.470 ലിറ്റർ) ഗോവൻ മദ്യം പിടികൂടിയത് .

## Article Content

ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കണ്ണൂർ എക്സൈസ് റേഞ്ച് ഓഫീസും -കണ്ണൂർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി നടത്തിയ റെയിൽവേ പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സബ് ഇൻസ്പെക്ടർ ടി വിനോദ്, ൻ്റെയും നേതൃത്വത്തിൽ നടത്തിയ ട്രെയിൻ പരിശോധനയിലാണ് ഉടമസ്ഥനില്ലാത്ത നിലയിൽ 17 കുപ്പി (10.470 ലിറ്റർ) ഗോവൻ മദ്യം പിടികൂടിയത് .

ന്യൂ ഇയർ ആഘോഷത്തിനായി മദ്യവും -മയക്ക് മരുന്നും ട്രെയിൻ മാർഗ്ഗം കടത്തുന്നത് തടയുന്നതിന് വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്തും. പ്രിവന്റീവ് ഓഫീസർമാരായ എം കെ സന്തോഷ് , പി കെ ദിനേശൻ (ഗ്രേഡ്) ,കെ എം ദീപക് (ഗ്രേഡ് ), സീനിയർ എക്സൈസ് ഡ്രൈവർ കെ ബിനീഷ് , റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് സബ് ഇൻസ്പെക്ടർ ടി എം ധന്യ ,വനിത ഹെഡ് കോൺസ്റ്റബിൾ സുജ ജോസഫ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18422/in-kannur-10-liters-of-govan-liquor-was-seized-during-a-train-inspection)