---
title: "കൊട്ടിയൂരിൽ കടുവയെ കൂട്ടിലാക്കി കൊണ്ടുപോകുന്ന വാഹനം തടഞ്ഞ് പ്രതിഷേധം"
english_title: "Protest by blocking a vehicle carrying a tiger"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/184207/protest-by-blocking-a-vehicle-carrying-a-tiger"
published_at: "2024-02-13T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cb464a1d6e9_Untitled-2-web.jpg"
keywords: []
---

# കൊട്ടിയൂരിൽ കടുവയെ കൂട്ടിലാക്കി കൊണ്ടുപോകുന്ന വാഹനം തടഞ്ഞ് പ്രതിഷേധം

> **Lead Summary:** **കൊട്ടിയൂർ : **കൊട്ടിയൂരിൽ കടുവയെ കൂട്ടിലാക്കി കൊണ്ടുപോകുന്ന വാഹനം തടഞ്ഞ് പ്രതിഷേധം. കടുവയെ എവിടെയാണ് തുറന്നുവിടുന്നത് എന്ന് കൃത്യമായി മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വാഹനം തടഞ്ഞു പ്രതിഷേധിച്ചത്.വന്യജീവി ഭീഷണി നേരിടുന്ന പ്രധാന പ്രദേശമാണ് പന്നിയാമല.

## Article Content

**കൊട്ടിയൂർ : **കൊട്ടിയൂരിൽ കടുവയെ കൂട്ടിലാക്കി കൊണ്ടുപോകുന്ന വാഹനം തടഞ്ഞ് പ്രതിഷേധം. കടുവയെ എവിടെയാണ് തുറന്നുവിടുന്നത് എന്ന് കൃത്യമായി മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വാഹനം തടഞ്ഞു പ്രതിഷേധിച്ചത്.വന്യജീവി ഭീഷണി നേരിടുന്ന പ്രധാന പ്രദേശമാണ് പന്നിയാമല.

ഇന്ന് വെളുപ്പിന് നാലുമണിയോടെയാണ് കൊട്ടിയൂർ പന്നിയാമലയിൽ സ്വകാര്യ വ്യക്തിയുടെ കശുമാവ് തോട്ടത്തിലെ കമ്പിവേലിയിൽ ഭീമൻ കടുവ കുടുങ്ങിയത്.

പന്നിയമല സ്വദേശി കുന്നുംപുറം സിബിയാണ് റബർ ടാപ്പിങ്ങിനിടെ കടുവയെ നേരിട്ട് കണ്ടത്. തുടർന്ന് നാട്ടുകാർ വനംവകുപ്പ് അധികൃതരെയും പോലീസുകാരേയും വിവരമറിയിച്ച് ഏറെ നേരത്തെ പരിശ്രമത്തിൽ ഒടുവിലാണ് കടുവയെ മയക്കുവെടി വെച്ച് കൂട്ടിലാക്കിയത്.

എന്നാൽ കടുവയെ കൂട്ടിലാക്കി കൊണ്ടുപോകുന്ന വണ്ടി നാട്ടുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ചേർന്ന് തടയുകയായിരുന്നു. കടുവയെ ഏത് വന്യജീവി സങ്കേതത്തിലാണ് തുറന്നു വിടുന്നതെന്നുള്ള കൃത്യമായ മറുപടി വനംവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്നും ഇല്ലാത്തതിനെ തുടർന്നാണ് വണ്ടി തടഞ്ഞത് ഡോക്ടർമാരുടെ വിദഗ്ധ പരിശോധനയ്ക്കു ശേഷം ആയിരിക്കും കൊട്ടിയൂർ കണ്ടപ്പനത്തു നിന്നും കടുവയെ എങ്ങോട്ടു കൊണ്ടു പോകണമെന്നുള്ള നടപടി സ്വീകരിക്കുക.****

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/184207/protest-by-blocking-a-vehicle-carrying-a-tiger)