---
title: "ബെഫി തളിപ്പറമ്പ ഏരിയയ്ക്ക് പുതിയ നേതൃത്വം; എം എം രൂപേഷ് ബെഫി തളിപ്പറമ്പ ഏരിയ സെക്രട്ടറി"
english_title: "m m roopesh"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/184090/m-m-roopesh"
published_at: "2024-02-13T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cafed1354bd_news-card.jpg"
keywords: []
---

# ബെഫി തളിപ്പറമ്പ ഏരിയയ്ക്ക് പുതിയ നേതൃത്വം; എം എം രൂപേഷ് ബെഫി തളിപ്പറമ്പ ഏരിയ സെക്രട്ടറി

> **Lead Summary:** **തളിപ്പറമ്പ: **ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ തളിപ്പറമ്പ് ഏരിയ സെക്രട്ടറിയായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ തളിപ്പറമ്പ ശാഖയിലെ എം എം രൂപേഷിനെ തെരഞ്ഞെടുത്തു. നിലവിലുള്ള തളിപ്പറമ്പ ഏരിയ സെക്രട്ടറി ബെഫി കണ്ണൂർ ജില്ലാ സെക്രട്ടറിയായി ചാർജ് എറ്റെടുത്തതിനെ തുടർന്നാണിത്.

## Article Content

**തളിപ്പറമ്പ: **ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ തളിപ്പറമ്പ് ഏരിയ സെക്രട്ടറിയായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ തളിപ്പറമ്പ ശാഖയിലെ എം എം രൂപേഷിനെ തെരഞ്ഞെടുത്തു. നിലവിലുള്ള തളിപ്പറമ്പ ഏരിയ സെക്രട്ടറി ബെഫി കണ്ണൂർ ജില്ലാ സെക്രട്ടറിയായി ചാർജ് എറ്റെടുത്തതിനെ തുടർന്നാണിത്.

ബെഫി തളിപ്പറമ്പ് ഏരിയ പ്രസിഡണ്ടായി കേരള ബാങ്കിലെ സ:കെ എം ചന്ദ്രബാബു തുടരും. ഏരിയാ പ്രസിഡന്‍റ് കെ.എം.ചന്ദ്രബാബുവിൻ്റെ അധ്യക്ഷതയില്‍ തളിപ്പറമ്പിൽ നടന്ന ഏരിയ കമ്മിറ്റി യോഗത്തിൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി അമൽ രവി മുഖ്യപ്രഭാഷണം നടത്തി.

ബെഫി ജില്ലാ സെക്രട്ടറി ശ്രീരാഗ്.പി.യം മേൽകമ്മിറ്റി തീരുമാനങ്ങളും മുൻപ്രവർത്തനങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പി.പി സന്തോഷ് കുമാർ,എം.വി. ലിജു, ടി യു സുനിത , നിധിൻ പി, കെ.വി.ഹരിദാസൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/184090/m-m-roopesh)