---
title: "തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിളംബരജാഥ സംഘടിപ്പിച്ചു"
english_title: "rally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/184057/rally"
published_at: "2024-02-13T09:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cae591874a8_news-card.jpg"
keywords: []
---

# തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിളംബരജാഥ സംഘടിപ്പിച്ചു

> **Lead Summary:** കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 29 മുതൽ കാസർഗോഡ്‌ നിന്നും വ്യാപാരികളുടെ ന്യായമായ 29 ആവശ്യങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി നടത്തുന്ന വ്യാപാര സംരക്ഷണ യാത്ര ഇന്ന് തിരുവനന്തപുരം അവസാനിക്കുകയാണ്. ഇന്ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത്‌ നടക്കുന്ന വ്യാപാരി മഹാസംഗമം നടക്കുന്നതോടൊപ്പം സംസ്ഥാനത് കടയടപ്പ് സമരം നടത്തുന്നതിന്റെ ഭാഗമായി തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ നഗരം ചുറ്റി പ്രകടനവും യോഗവും നടന്നു.

## Article Content

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 29 മുതൽ കാസർഗോഡ്‌ നിന്നും വ്യാപാരികളുടെ ന്യായമായ 29 ആവശ്യങ്ങൾ നേടിയെടുക്കുന്നതിനു വേണ്ടി നടത്തുന്ന വ്യാപാര സംരക്ഷണ യാത്ര ഇന്ന് തിരുവനന്തപുരം അവസാനിക്കുകയാണ്. ഇന്ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത്‌ നടക്കുന്ന വ്യാപാരി മഹാസംഗമം നടക്കുന്നതോടൊപ്പം സംസ്ഥാനത് കടയടപ്പ് സമരം നടത്തുന്നതിന്റെ ഭാഗമായി തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ നഗരം ചുറ്റി പ്രകടനവും യോഗവും നടന്നു.

തളിപറമ്പ മെർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി.താജുദ്ധീന്റെ അധ്യക്ഷതയിൽ തളിപറമ്പ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ.എസ്.റിയാസ് ഉൽഘാടനം ചെയ്തു വൈസ് പ്രസിഡന്റ്‌ മാരായ കെ.അയൂബ്,കെ.പി. മുസ്തഫ,സെക്രട്ടറിമാരായ കെ.കെ.നാസർ,കെ.വി.ഇബ്രാഹിം കുട്ടി,സി.പി.ഷൌക്കത്തലി,സെക്രട്ടറിയെറ്റ് മെമ്പർമാരായ പ്രദീപകുമാർ,കെ.അബ്ദുൽ റഷീദ്,യൂത്ത് വിംഗ് ഭാരവാഹികളായ ബി.ശിഹാബ്,കെ.ഷമീർ ഗോൾഡ് മെർച്ചന്റ്സ് പ്രതീഷ്,ഗ്രോസറി അസോസിയേഷൻ ഭാരവാഹികൾ ആയ ഷാഫി,ലുക്മാൻ,എ കെ ഡി എ യുടെ അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു,

ചടങ്ങിന് വൈസ് പ്രസിഡന്റ്‌ എം.എ.മുനീർ സ്വാഗതവും ട്രഷറർ ടി.ജയരാജ് നന്ദിയും പറഞ്ഞു. സി.ടി.അഷ്‌റഫ്‌,വാഹിദ് പനാമ,സൈനുദ്ധീൻ.കെ.വി,ജമാൽ.കെ.പി.പി,ആല്പി ഹൈനസ്‌ ഫാൻസി,ഫൈസൽ എന്നിവർ ജാഥ നിയന്ത്രിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/184057/rally)