---
title: "ചേലേരി വൈദ്യര്കണ്ടിയിൽ  ഭ്രാന്തൻ കുറുക്കൻ്റ കടിയേറ്റ് ദമ്പതികൾ ചികിത്സയിൽ"
english_title: "Crazy fox bite couple treated at Cheleri Vaidyarkandi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18400/crazy-fox-bite-couple-treated-at-cheleri-vaidyarkandi"
published_at: "2021-12-30T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cd6d87ae1f7_images (7).jpg"
keywords: []
---

# ചേലേരി വൈദ്യര്കണ്ടിയിൽ  ഭ്രാന്തൻ കുറുക്കൻ്റ കടിയേറ്റ് ദമ്പതികൾ ചികിത്സയിൽ

> **Lead Summary:** **കൊളച്ചേരി :- **ചേലേരി വൈദ്യര്കണ്ടിയിൽ ഭ്രാന്തൻ കുറുക്കൻ കിടയേറ്റ് ദമ്പതികൾ ചികിത്സയിൽ.തുണ്ടിയിൽ ഹൗസിലെ ടി.ഗംഗാധരനും ഭാര്യ കമലാക്ഷിയുമാണ് കടിയേറ്റ് ചികിത്സയിലുള്ളത്.

## Article Content

**കൊളച്ചേരി :- **ചേലേരി വൈദ്യര്കണ്ടിയിൽ ഭ്രാന്തൻ കുറുക്കൻ കിടയേറ്റ് ദമ്പതികൾ ചികിത്സയിൽ.തുണ്ടിയിൽ ഹൗസിലെ ടി.ഗംഗാധരനും ഭാര്യ കമലാക്ഷിയുമാണ് കടിയേറ്റ് ചികിത്സയിലുള്ളത്.

കഴിഞ്ഞ ദിവസം ഇവർ വിട്ടിൽ ഇരിക്കവെയാണ് കുറക്കൻ്റെ കടിയേറ്റത്.വീട്ടിലുണ്ടായിരുന്ന മറ്റു കുട്ടികൾ ഓടി പോയതിനാൽ കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ നിരവധി പശുക്കൾക്കും കടിയേൽക്കുക ഉണ്ടായി.

വാർഡ് മെമ്പർ വി വി ഗീത, മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം അനന്തൻ മാസ്റ്റർ തുടങ്ങിയവർ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18400/crazy-fox-bite-couple-treated-at-cheleri-vaidyarkandi)