---
title: "ജനുവരി 13-ന് കണ്ണൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ ജില്ലാതല തൊഴിൽ മേള സംഘടിപ്പിക്കുന്നു"
english_title: "District level job fair is being organized on January 13 at Kannur Government Engineering College"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18398/district-level-job-fair-is-being-organized-on-january-13-at-kannur-government-engineering-college"
published_at: "2021-12-30T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cd6ad46801d_news card.jpg"
keywords: []
---

# ജനുവരി 13-ന് കണ്ണൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ ജില്ലാതല തൊഴിൽ മേള സംഘടിപ്പിക്കുന്നു

> **Lead Summary:** വിദ്യാസമ്പന്നരുടെ തൊഴിൽ എന്ന സ്വപ്‌നം യാഥാർഥ്യമാക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ സുപ്രധാനമായ ഇടപെടലാണ് കേരള നോളജ്‌ ഇക്കണോമി‌ മിഷൻ. കെ-ഡിസ്‌കും കേരള നോളജ് ഇക്കോണമി മിഷനും ചേർന്ന് നടത്തുന്ന തൊഴിൽമേളകൾ ഉദ്യോഗാർത്ഥികൾക്ക്‌ അവസരങ്ങളുടെ അനന്തസാധ്യതകളൊരുക്കുന്നു.

## Article Content

വിദ്യാസമ്പന്നരുടെ തൊഴിൽ എന്ന സ്വപ്‌നം യാഥാർഥ്യമാക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ സുപ്രധാനമായ ഇടപെടലാണ് കേരള നോളജ്‌ ഇക്കണോമി‌ മിഷൻ. കെ-ഡിസ്‌കും കേരള നോളജ് ഇക്കോണമി മിഷനും ചേർന്ന് നടത്തുന്ന തൊഴിൽമേളകൾ ഉദ്യോഗാർത്ഥികൾക്ക്‌ അവസരങ്ങളുടെ അനന്തസാധ്യതകളൊരുക്കുന്നു.

ജനുവരി 13ന് കണ്ണൂർ ഗവ. എൻജിനിയറിംഗ് കോളേജിൽ ജില്ലാതല തൊഴിൽ മേള സംഘടിപ്പിക്കുകയാണ്. തൊഴിലന്വേഷകർക്ക് knowledgemission.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം. പ്രവേശനം രജിഷ്ട്രേഷൻ വഴി മാത്രമായിരിക്കും.

അഞ്ചുവർഷത്തിനുള്ളിൽ 20 ലക്ഷം പേർക്ക് ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ ആവിഷ്ക്കരിച്ച് നടപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്), കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (കെയ്സ്), കുടുംബശ്രീ, ഐസിടി അക്കാദമി തുടങ്ങിയ ഏജൻസികൾ നടപ്പാക്കുന്ന നൈപുണ്യ പരിപാടികളിൽ പങ്കാളികളായവരെയും ഈ ഏജസികൾ മുൻകാലങ്ങളിൽ നടത്തിയ പരിശീലന പരിപാടികളിൽ പങ്കെടുത്തവരെയും പദ്ധതിയിൽ ഉൾപ്പെടുത്തും.

നിലവിലെ പ്രത്യേക സാഹചര്യത്തിൽ വിദേശത്തുനിന്നും തൊഴിൽ നഷ്ടപ്പെട്ട് തിരികെ പോകാൻ കഴിയാത്ത തൊഴിലന്വേഷകർക്കും കരിയർ ബ്രേക്ക് വന്നിട്ടുള്ള വനിതകൾക്കും പ്രത്യേക പരിഗണന നൽകും. ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ് മാനേജെന്റ് സിസ്റ്റം (DWMS) എന്ന പ്ലാറ്റ്‌ഫോം വഴിയാണ് തൊഴിലന്വേഷകർക്ക് അഭിരുചിക്കും നൈപുണ്യത്തിനും അനുയോജ്യമായ തൊഴിൽ തെരഞ്ഞെടുക്കുന്നതിന് അവസരമൊരുക്കുന്നത്.

തൊഴിൽ മേളകളിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ജോബ് റെഡിനെസ്സ്, ഇന്റർവ്യൂ സ്‌കിൽ എന്നിവ മുൻനിർത്തി മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള സൗജന്യ പരിശീലനം കുടുംബശ്രീയുടെ സ്‌കിൽ വിഭാഗവും കെ-ഡിസ്‌ക്കും ചേർന്ന് ഒരുക്കിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: 0471 2737881

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18398/district-level-job-fair-is-being-organized-on-january-13-at-kannur-government-engineering-college)