---
title: "ചെങ്കല്ലിന്റെ വിലവർദ്ധനവ്, പ്രതിഷേധവുമായി കുറുമാത്തൂർ മുസ്ലിം യൂത്ത് ലീഗ്, നിശ്ചലമായി പ്രദേശത്തെ പണകൾ"
english_title: "Kurumathoor Muslim Youth League protests against red stone price hike, stagnant local money"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18394/kurumathoor-muslim-youth-league-protests-against-red-stone-price-hike-stagnant-local-money"
published_at: "2021-12-30T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cd6671895e3_Untitled-2 web.jpg"
keywords: []
---

# ചെങ്കല്ലിന്റെ വിലവർദ്ധനവ്, പ്രതിഷേധവുമായി കുറുമാത്തൂർ മുസ്ലിം യൂത്ത് ലീഗ്, നിശ്ചലമായി പ്രദേശത്തെ പണകൾ

> **Lead Summary:** **കുറുമാത്തൂർ: **ചെങ്കല്ലിൻ്റെ ഭീമമായ വിലവർദ്ധനവിനെതിരെ കുറുമാത്തൂർ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മറ്റി പ്രതിഷേധം ശക്തമാക്കി. ഇതോടെ കുറുമാത്തൂർ കൂനം കുളത്തൂർ മേഖലകളിൽ ചെങ്കൽ പണകൾ നിശ്ചലമായി.

## Article Content

**കുറുമാത്തൂർ: **ചെങ്കല്ലിൻ്റെ ഭീമമായ വിലവർദ്ധനവിനെതിരെ കുറുമാത്തൂർ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മറ്റി പ്രതിഷേധം ശക്തമാക്കി. ഇതോടെ കുറുമാത്തൂർ കൂനം കുളത്തൂർ മേഖലകളിൽ ചെങ്കൽ പണകൾ നിശ്ചലമായി.

കല്ലിൻ്റെ അന്യായ വില വർദ്ധനവ് അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് യൂത്ത് ലീഗ് ഭാരവാഹികൾ. നിലവിൽ പൊക്കുണ്ട്, കുറുമാത്തൂർ ,ചൊറുക്കളയിൽ 30,31 രൂപക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന ചെങ്കല്ല് പുതിയ ലിസ്റ്റ് പ്രകാരം 38 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഒരു കല്ലിന് 8 രൂപ യുടെ വർദ്ധനവാണ് ഉണ്ടായത്.

തളിപ്പറമ്പിൽ 33 രൂപക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന കല്ല് ഇപ്പോൾ ലിസ്റ്റ് പ്രകാരം 40 രൂപയാണ് വില. ഇത് സാധാരണക്കാരായ ജനങ്ങളെ സംബന്ധിച്ചിടത്തോളം വീടെന്ന സ്വപ്നങ്ങൾക്ക് ഏറെ പ്രയാസമാകുന്ന കാര്യമാണെന്ന തിനാൽ ഒരിക്കലും അംഗീകരിക്കാൻ യൂത്ത് ലീഗ് തയ്യാറല്ലെന്നാണ് ഭാരവാഹികൾ പറയുന്നത്.

തൊഴിലാളികളുടെ കൂലി വർദ്ധനവുമായി ബന്ധപ്പെട്ട് നിലവിൽ കല്ലിന് പണയിൽ 2 രൂപയും വാഹനത്തിന് 1 രൂപയുടെയും വർദ്ധനവാണ് കണ്ണൂർ ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ ചേർന്ന മീറ്റിങ്ങിൽ ധാരണയായത്. എന്നാൽ തോന്നിയ പോലെ വില വർദ്ധിപ്പിക്കാനുള്ള തീരുമാനമാണ് ചെങ്കൽ വ്യാപാരികൾ എടുത്തിരിക്കുന്നത്.

ശക്തമായ സമര പരുപാടിയുമായി യൂത്ത് ലീഗ് മുന്നോട്ട് പോകാൻ യൂത്ത് ലീഗ് കൂറുമാത്തൂർ പഞ്ചായത്ത് ഭാരവാഹികൾ തീരുമാനിച്ചതോടെ ചെങ്കൽ വ്യാപാരികൾ ചർച്ചക്ക് വന്നെങ്കിലും വർദ്ധിപ്പിച്ച വിലയിൽ ഗുണപരമായ കുറവ് വരുത്തുവാൻ തയ്യാറായില്ല. ഇതാടെയാണ് ഇന്ന് രാവിലെ മുതൽ ചൊറുക്കളയിൽ കല്ലുമായി പോകുന്ന വാഹനങ്ങൾ തടയാൻ തുടങ്ങിയത്.

മേഖലയിലെ പല പണ മുതലാളിമാരും പഴയ വിലയിൽ തന്നെ കല്ല് നൽകാൻ തയ്യാറാണെന്നാണ് പറയുന്നതെന്ന് ലീഗ് ഭാരവാഹികൾ പറയുന്നു. പ്രതിഷേധത്തിന് യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് നൗഷാദ് പുതുക്കണ്ടം പഞ്ചായത്ത് പ്രസിഡണ്ട് സെയിദ് പന്നിയൂർ ജനറൽ സെക്രട്ടറി ഇസ്മയിൽ മഴൂർ ഭാരവാഹികളായ അനസ് മുയ്യം സുബൈർ മണ്ണൻ ഉമ്മർ താനിക്കുന്ന് മുഹ്സിൻ പൊക്കുണ്ട് ആരിഫ് എൻപി സജീർ ടി കെ പാറ കെ സി ഷിഹാബ് മഹറൂഫ് കൂനം മുഹ്സിൻ ചൊർക്കള സജ്ജാദ് മഴൂർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18394/kurumathoor-muslim-youth-league-protests-against-red-stone-price-hike-stagnant-local-money)