---
title: "ജില്ലയിൽ ചെങ്കൽ കയറ്റുന്ന  വാഹനങ്ങളുടെ നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനം"
english_title: "Decision to increase the rates of vehicles carrying bricks in the district"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18389/decision-to-increase-the-rates-of-vehicles-carrying-bricks-in-the-district"
published_at: "2021-12-30T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cd629d03af3_chenkll.jpg"
keywords: []
---

# ജില്ലയിൽ ചെങ്കൽ കയറ്റുന്ന  വാഹനങ്ങളുടെ നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനം

> **Lead Summary:** ജില്ലയിൽ ചെങ്കൽ മേഖലയിൽ കല്ല് കയറ്റുന്ന വാഹനങ്ങളുടെ നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചതായി ചെങ്കൽ ലോറി ഉടമസ്ഥ ക്ഷേമ സംഘം പ്രസിഡണ്ട് വി.വി.സന്തോഷ്, സെക്രട്ടറി പ്രകാശൻ പയ്യന്നൂർ എന്നിവർ അറിയിച്ചു.

## Article Content

ജില്ലയിൽ ചെങ്കൽ മേഖലയിൽ കല്ല് കയറ്റുന്ന വാഹനങ്ങളുടെ നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചതായി ചെങ്കൽ ലോറി ഉടമസ്ഥ ക്ഷേമ സംഘം പ്രസിഡണ്ട് വി.വി.സന്തോഷ്, സെക്രട്ടറി പ്രകാശൻ പയ്യന്നൂർ എന്നിവർ അറിയിച്ചു.

ഇന്ധന വില വർധന, സ്പെയർ പാർട്സുകളുടെ വില വർധന, ഇൻഷുറൻസ്, ടാക്സ് എന്നീ പ്രശ്നങ്ങളെല്ലാം കണക്കിൽ എടുത്താണ് നിരക്ക് വർധന. ചെങ്കൽ ഉൽപാദന കേന്ദ്രത്തിലെ വില വർധനയുടെ കൂടെ വാഹനങ്ങളുടെ വാടക ഇനത്തിൽ മിനിമം 2 രൂപ വർധിക്കും.

ചെങ്കൽ ക്വാറികളിലെ 2 രൂപ വില വർധന കൂടി വരുമ്പോൾ 4 രൂപ വർധിക്കുമെന്നും നേതാക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18389/decision-to-increase-the-rates-of-vehicles-carrying-bricks-in-the-district)