---
title: "റേഷന്‍ കടകളില്‍ മോദി ചിത്രം വെക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍"
english_title: "Modi's picture in ration shops"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/183865/modis-picture-in-ration-shops"
published_at: "2024-02-12T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c9c30235662_Untitled-2-web.jpg"
keywords: []
---

# റേഷന്‍ കടകളില്‍ മോദി ചിത്രം വെക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

> **Lead Summary:** റേഷന്‍ കടകളില്‍ മോദി ചിത്രം വെക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കേന്ദ്രം നിര്‍ദ്ദേശം ലഭിച്ചു. പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ റേഷന്‍ ഷോപ്പുകളില്‍ പ്രചരിപ്പിക്കുകയെന്നത് ഇതുവരെയില്ലാത്ത പ്രചരണ പരിപാടിയാണ്. കേരളം ഇത് നടപ്പാക്കില്ല. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കും. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

## Article Content

റേഷന്‍ കടകളില്‍ മോദി ചിത്രം വെക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കേന്ദ്രം നിര്‍ദ്ദേശം ലഭിച്ചു. പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ റേഷന്‍ ഷോപ്പുകളില്‍ പ്രചരിപ്പിക്കുകയെന്നത് ഇതുവരെയില്ലാത്ത പ്രചരണ പരിപാടിയാണ്. കേരളം ഇത് നടപ്പാക്കില്ല. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കും. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/183865/modis-picture-in-ration-shops)