---
title: "ഇരിണാവിൽ നിർമ്മിച്ച തണ്ണീർപന്തൽ വഴിയോര വിശ്രമ കേന്ദ്രം മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു"
english_title: "Thanneerpantal Roadside Rest Center"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/183806/thanneerpantal-roadside-rest-center"
published_at: "2024-02-12T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c99feee198f_news-card.jpg"
keywords: []
---

# ഇരിണാവിൽ നിർമ്മിച്ച തണ്ണീർപന്തൽ വഴിയോര വിശ്രമ കേന്ദ്രം മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു

> **Lead Summary:** സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന ഒരു ഭരണ സംവിധാനമാണ് ഇന്ന് കേരളത്തിൽ നിലവിലുള്ളതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ ബിന്ദു പറഞ്ഞു . വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിന് വൈവിധ്യമാർന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്നത് . ടേക്ക് എ ബ്രേക്ക് പോലുള്ള പദ്ധതികൾ ടൂറിസം രംഗത്തെ വികസനത്തിനും വഴി തുറക്കും . ഇത്തരം കേന്ദ്രങ്ങളിൽ ജനങ്ങൾക്ക് വരുന്നതിനും ഉല്ലസിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും എന്നും മന്ത്രി പറഞ്ഞു.

## Article Content

സാമൂഹ്യനീതി ഉറപ്പുവരുത്തുന്ന ഒരു ഭരണ സംവിധാനമാണ് ഇന്ന് കേരളത്തിൽ നിലവിലുള്ളതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ ബിന്ദു പറഞ്ഞു . വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിന് വൈവിധ്യമാർന്ന പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കി വരുന്നത് . ടേക്ക് എ ബ്രേക്ക് പോലുള്ള പദ്ധതികൾ ടൂറിസം രംഗത്തെ വികസനത്തിനും വഴി തുറക്കും . ഇത്തരം കേന്ദ്രങ്ങളിൽ ജനങ്ങൾക്ക് വരുന്നതിനും ഉല്ലസിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും എന്നും മന്ത്രി പറഞ്ഞു.

കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇരിണാവ് റോഡിൽ കെഎസ് ടി പി റോഡരികിലാണ് തണ്ണീർപന്തൽ ഒരുക്കിയത് . എം വിജിൻ എം എൽ എ അധ്യക്ഷത വഹിച്ചു.കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിർ, സ്വപ്ന സി, ഡി വിമല, ടിടി ബാലകൃഷ്ണൻ ,എം ശ്രീധരൻ ,പി ഗോവിന്ദൻ , ടി നിഷ, കെ രതി, കെ രമേശൻ , ആന കൈ ബാല കൃഷ്ണൻ , മുഹമ്മദ് റഫീഖ് സിപി, കെ പ്രീത, സിപി പ്രകാശൻ ,ഇകെ സോമശേഖരൻ ,കെ പന്മനാഭൻ . ടി ചന്ദ്രൻ , പി നാരായണൻ , സുഭാഷ് അയ്യോത്ത്, പി കെ പി മുഹമ്മദ് അസ്ലം ,കെ സുനിൽകുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/183806/thanneerpantal-roadside-rest-center)