---
title: "ഉടുമ്പ പുഴയോരത്ത് നിന്നും ഉടമസ്ഥനില്ലാത്ത നിലയിൽ 200 ലിറ്റർ വാഷ് കണ്ടെടുത്തു നശിപ്പിച്ചു"
english_title: "200 liters of wash was foun"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/183754/200-liters-of-wash-was-foun"
published_at: "2024-02-11T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c8f2ba8f50e_news-card.jpg"
keywords: []
---

# ഉടുമ്പ പുഴയോരത്ത് നിന്നും ഉടമസ്ഥനില്ലാത്ത നിലയിൽ 200 ലിറ്റർ വാഷ് കണ്ടെടുത്തു നശിപ്പിച്ചു

> **Lead Summary:** ശ്രീകണ്ഠാപുരം റെയിഞ്ച് എക്സൈസ് ഓഫീസിലെ അസി:എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി.ആർ.സജീവിൻ്റെ നേതൃത്വത്തിൽ പയ്യാവൂർ വില്ലേജിലെ കാഞ്ഞിരക്കൊല്ലി- ചിറ്റാരി പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിൽ കർണ്ണാടക വനാതിർത്തിയോട് ചേർന്നുള്ള ഉടുമ്പ പുഴയോരത്ത് 200 ലിറ്റർ വാഷ് ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ടത് കണ്ടെടുത്തു.

## Article Content

ശ്രീകണ്ഠാപുരം റെയിഞ്ച് എക്സൈസ് ഓഫീസിലെ അസി:എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി.ആർ.സജീവിൻ്റെ നേതൃത്വത്തിൽ പയ്യാവൂർ വില്ലേജിലെ കാഞ്ഞിരക്കൊല്ലി- ചിറ്റാരി പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിൽ കർണ്ണാടക വനാതിർത്തിയോട് ചേർന്നുള്ള ഉടുമ്പ പുഴയോരത്ത് 200 ലിറ്റർ വാഷ് ഉടമസ്ഥനില്ലാത്ത നിലയിൽ കാണപ്പെട്ടത് കണ്ടെടുത്തു.

പുഴയരികിലെ പുറമ്പോക്ക് സ്ഥലത്ത് ചാരായം വാറ്റുന്നതിനായി വാഷ് തയ്യാറാക്കി വെച്ച പ്രതികളെ കുറിച്ച് അന്വേഷണം ആരംഭിച്ചു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി.സി.വാസുദേവൻ ,പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) എം.വി.പ്രദീപൻ, എക്സൈസ് ഓഫിസർമാരായ പി. ഷിബു , അഖിൽ ജോസ് എന്നിവരും റെയിഡിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/183754/200-liters-of-wash-was-foun)