---
title: "സന്തോഷ് ട്രോഫി പരിശീലന ക്യാമ്പ് കണ്ണൂരിൽ"
english_title: "Santosh Trophy Training Camp in Kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/183642/santosh-trophy-training-camp-in-kannur"
published_at: "2024-02-11T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c8728cdf6c4_Untitled-2-web.jpg"
keywords: []
---

# സന്തോഷ് ട്രോഫി പരിശീലന ക്യാമ്പ് കണ്ണൂരിൽ

> **Lead Summary:** **കണ്ണൂർ : **സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിനുള്ള കേരളത്തിന്റെ രണ്ടാംഘട്ട പരിശീലന ക്യാമ്പ് കണ്ണൂരിൽ ആരംഭിച്ചു. 24 പേരാണ് ക്യാമ്പിലുള്ളത്. 15 വരെയാണ് ക്യാമ്പ്. കെ.പി.എൽ. ഫൈനൽ മത്സരം കഴിയുന്നതോടെ ഇരു ടീമിലെയും അഞ്ച് താരങ്ങളും കേരളാ പോലീസിന്റെ നാലുപേരും ക്യാമ്പിലെത്തും. കെ.പി.എല്ലിലെ പ്രകടനം വിലയിരുത്തി 10 ഓളം താരങ്ങളെ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. സതീവൻ ബാലൻ ആണ് മുഖ്യപരിശീലകൻ. സഹ പരിശീലകൻ പി.കെ. അസീസ്. 21-ന് അരുണാചൽ പ്രദേശിലാണ് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് ടൂർണമെന്റ്. അസമിനെതിരേയാണ് കേരളത്തിന്റെ ആദ്യമത്സരം.

## Article Content

**കണ്ണൂർ : **സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിനുള്ള കേരളത്തിന്റെ രണ്ടാംഘട്ട പരിശീലന ക്യാമ്പ് കണ്ണൂരിൽ ആരംഭിച്ചു. 24 പേരാണ് ക്യാമ്പിലുള്ളത്. 15 വരെയാണ് ക്യാമ്പ്. കെ.പി.എൽ. ഫൈനൽ മത്സരം കഴിയുന്നതോടെ ഇരു ടീമിലെയും അഞ്ച് താരങ്ങളും കേരളാ പോലീസിന്റെ നാലുപേരും ക്യാമ്പിലെത്തും. കെ.പി.എല്ലിലെ പ്രകടനം വിലയിരുത്തി 10 ഓളം താരങ്ങളെ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്. സതീവൻ ബാലൻ ആണ് മുഖ്യപരിശീലകൻ. സഹ പരിശീലകൻ പി.കെ. അസീസ്. 21-ന് അരുണാചൽ പ്രദേശിലാണ് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് ടൂർണമെന്റ്. അസമിനെതിരേയാണ് കേരളത്തിന്റെ ആദ്യമത്സരം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/183642/santosh-trophy-training-camp-in-kannur)