---
title: "ഡെൽറ്റ, ഒമൈക്രോൺ വ്യാപനം- 'കോവിഡ് സുനാമി'ക്ക് സാധ്യത:  ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്"
english_title: "Delta, Omicron expansion: Risk of 'Kovid tsunami': WHO warning"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18358/delta-omicron-expansion-risk-of-kovid-tsunami-who-warning"
published_at: "2021-12-30T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cd38b0b47df_images (4).jpg"
keywords: []
---

# ഡെൽറ്റ, ഒമൈക്രോൺ വ്യാപനം- 'കോവിഡ് സുനാമി'ക്ക് സാധ്യത:  ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്

> **Lead Summary:** **ജനീവ:** കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളായ ഡെല്‍റ്റ, ഒമൈക്രോണ്‍ എന്നിവ മൂലം കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ഡെല്‍റ്റ, ഒമൈക്രോണ്‍ വകഭേദങ്ങള്‍ 'ഇരട്ട ഭീഷണി' ആണ്.

## Article Content

**ജനീവ:** കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങളായ ഡെല്‍റ്റ, ഒമൈക്രോണ്‍ എന്നിവ മൂലം കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ഡെല്‍റ്റ, ഒമൈക്രോണ്‍ വകഭേദങ്ങള്‍ 'ഇരട്ട ഭീഷണി' ആണ്.

ഇത് പുതിയ കേസുകളുടെ എണ്ണം റെക്കോര്‍ഡ് ഉയരത്തിലെത്തിച്ചേക്കാം. കോവിഡ് 'സുനാമി' തന്നെ ഉണ്ടാകാമെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു.

ആരോഗ്യസംവിധാനങ്ങള്‍ പ്രതിസന്ധിയിലാകാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ത്തന്നെ മന്ദഗതിയില്‍ നീങ്ങുന്ന ആരോഗ്യ സംവിധാനം പല രാജ്യങ്ങളിലും തകരും. ആശുപത്രിയില്‍ ആകുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വര്‍ധിക്കുന്നതിനും കാരണമാകും. ഇതുവരെ വാക്‌സിന്‍ സ്വീകരിക്കാത്തവരില്‍ മരണ നിരക്ക് കുതിച്ചുയരുമെന്നും ഡബ്ലിയു എച്ച് ഒ മേധാവി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18358/delta-omicron-expansion-risk-of-kovid-tsunami-who-warning)