---
title: "കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് വടേര കോളനി സ്മാർട്ട് അംഗൻവാടി കെട്ടിടോദ്ഘാടനം എം വിജിൻ എംഎൽഎ നിർവഹിച്ചു"
english_title: "Smart Anganwadi Building inaugurated by M Vijin MLA"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/183460/smart-anganwadi-building-inaugurated-by-m-vijin-mla"
published_at: "2024-02-10T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c75de187594_news-card.jpg"
keywords: []
---

# കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് വടേര കോളനി സ്മാർട്ട് അംഗൻവാടി കെട്ടിടോദ്ഘാടനം എം വിജിൻ എംഎൽഎ നിർവഹിച്ചു

> **Lead Summary:** **കല്യാശ്ശേരി : **കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് വടേര കോളനി സ്മാർട്ട് അംഗൻവാടി കെട്ടിടോദ്ഘാടനം നടന്നു.കല്യാശ്ശേരി മണ്ഡലം എംഎൽഎ എം വിജിൻ ഉദ്ഘാടനം നിർവഹിച്ചു. കാലത്തിനനുസരിച്ച് മുഖം മിനുക്കുകയാണ് അംഗൻവാടികൾ. വ്യത്യസ്തവും മനോഹരവുമായ ഡിസൈനിലാണ് അങ്കനവാടി വടേര കോളനി സ്മാർട്ട്‌ അംഗൻവാടി ഒരുക്കിയിരിക്കുന്നത്.

## Article Content

**കല്യാശ്ശേരി : **കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് വടേര കോളനി സ്മാർട്ട് അംഗൻവാടി കെട്ടിടോദ്ഘാടനം നടന്നു.കല്യാശ്ശേരി മണ്ഡലം എംഎൽഎ എം വിജിൻ ഉദ്ഘാടനം നിർവഹിച്ചു. കാലത്തിനനുസരിച്ച് മുഖം മിനുക്കുകയാണ് അംഗൻവാടികൾ. വ്യത്യസ്തവും മനോഹരവുമായ ഡിസൈനിലാണ് അങ്കനവാടി വടേര കോളനി സ്മാർട്ട്‌ അംഗൻവാടി ഒരുക്കിയിരിക്കുന്നത്.

കൊച്ചു കുട്ടികളുടെ മനസ്സിനും ആരോഗ്യത്തിനും പഠനത്തിനും ഉതകുന്നതിനാവശ്യമായ രീതിയിൽ കാർട്ടൂണുകളും പഠന സാമഗ്രികളും കളിക്കാനും വിശ്രമിക്കാനും ആവശ്യമായ സൗകര്യങ്ങളും കൊണ്ട് ജില്ലയിൽ തന്നെ മികച്ച സ്മാർട്ട് അങ്കണവാടിയാണ് ഉദ്ഘാടനം ചെയ്തത്.ചുവരുകളിൽ വർണ്ണാഭമായ പൂക്കളും ചിത്രശലഭങ്ങളും, കുട്ടികൾക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ആകർഷകമായ ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.

കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ടി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി പി ഷാജർ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം എം രമ റിപ്പോർട്ട് അവതരിപ്പിച്ചു. ഇ മോഹനൻ, സി.നീഷ. സി. വി ഭാനുമതി, ടി വി രവീന്ദ്രൻ , ബിന്ദു സി പി, കെ നിർമ്മല തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/183460/smart-anganwadi-building-inaugurated-by-m-vijin-mla)