---
title: "കെപിസിസി നയിക്കുന്ന സമരാഗ്നി ജാഥയ്ക്ക് സൗദി അറേബ്യയിൽ ഐക്യദാർഢ്യം"
english_title: "Solidarity in Saudi Arabia for KPCC-led Samaragni Jatha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/183335/solidarity-in-saudi-arabia-for-kpcc-led-samaragni-jatha"
published_at: "2024-02-10T08:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c6eb251fb9d_news-card.jpg"
keywords: []
---

# കെപിസിസി നയിക്കുന്ന സമരാഗ്നി ജാഥയ്ക്ക് സൗദി അറേബ്യയിൽ ഐക്യദാർഢ്യം

> **Lead Summary:** കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധനയങ്ങൾക്കെതിരെ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപിയും പ്രതിപക്ഷനേതാവ് വി ഡി സതീശൻ നയിക്കുന്ന സമരാഗ്നി ജാഥയ്ക്ക് സൗദി അറേബ്യയിലെ ദമാമിൽ ഐക്യദാർഢ്യ സമ്മേളനം നടന്നു. Oicc കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനം നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു.

## Article Content

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധനയങ്ങൾക്കെതിരെ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപിയും പ്രതിപക്ഷനേതാവ് വി ഡി സതീശൻ നയിക്കുന്ന സമരാഗ്നി ജാഥയ്ക്ക് സൗദി അറേബ്യയിലെ ദമാമിൽ ഐക്യദാർഢ്യ സമ്മേളനം നടന്നു. Oicc കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനം നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചു വന്നാൽ മാത്രമേ രാജ്യത്തെ ജനാധിപത്യ മതേതരത്വ ഭരണഘടന സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ എന്നും ഭരണത്തിന് നേതൃത്വം കൊടുക്കുന്നവർ തന്നെ വിഭാഗീയത പ്രോത്സാഹിപ്പിക്കുകയാണെന്നും നൗഷാദ് ബാത്തൂർ അഭിപ്രായപ്പെട്ടു. ചടങ്ങൽ രക്തസാക്ഷികളായ ശുഹൈബ് ശരീരത്തിലാൽ കൃപേഷ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

Oicc ദമാം കണ്ണൂർ ജില്ലാ പ്രസിഡണ്ട് മുസ്തഫ നാണിയൂർ നമ്പറും അധ്യക്ഷത വഹിച്ചു. ചടങ്ങിൽ Oicc റീജണൽ കമ്മിറ്റി പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട EK സലീമിനെ സ്വീകരണം നൽകി.Dr : സിന്ധു ബിനു, അബ്ദുൽ കരീം പരുത്തിക്കുന്നിൽ,സക്കീർ പറമ്പിൽ, കെഎംസിസി ജില്ലാ വൈസ് പ്രസിഡണ്ട് അഷറഫ് കുറുമാത്തൂർ, ഷിബു ശ്രീധർ സ്വാഗതവും സുരേന്ദ്രൻ പയ്യന്നൂർ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/183335/solidarity-in-saudi-arabia-for-kpcc-led-samaragni-jatha)