---
title: "കണ്ണൂർ പുഷ്പോത്സവത്തിന് പൊലീസ് മൈതാനിയിൽ തുടക്കമായി: സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു"
english_title: "Kannur Flower Festival started"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/183287/kannur-flower-festival-started"
published_at: "2024-02-09T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c64828da028_news-card.jpg"
keywords: []
---

# കണ്ണൂർ പുഷ്പോത്സവത്തിന് പൊലീസ് മൈതാനിയിൽ തുടക്കമായി: സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കണ്ണൂർ: ** ജില്ലാ അഗ്രി-ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂര്‍ പുഷ്‌പോത്സവത്തിന് കണ്ണൂര്‍ പൊലീസ് മൈതാനിയിൽ തുടക്കമായി. നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. കണ്ണിന് മധുരം നൽകുന്ന നിരവധി കാഴ്ചകളാണ് പുഷ്പോത്സവത്തിൽ ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**കണ്ണൂർ: ** ജില്ലാ അഗ്രി-ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂര്‍ പുഷ്‌പോത്സവത്തിന് കണ്ണൂര്‍ പൊലീസ് മൈതാനിയിൽ തുടക്കമായി. നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. കണ്ണിന് മധുരം നൽകുന്ന നിരവധി കാഴ്ചകളാണ് പുഷ്പോത്സവത്തിൽ ഒരുക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണൂർ നഗരത്തിൻ്റെ ഉത്സവമായി ഇതു മാറണം. വർഗീയ-മത ചിന്തകൾക്ക് അതീതമായി മനുഷ്യരെ ഒത്തൊരുമിപ്പിക്കുന്ന ഇത്തരം ഒത്തുചേരലുകൾ ജനം പ്രോത്സാഹിപ്പിക്കണം. ജില്ലാ അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയും ഡി ടി പി സിയും യോജിച്ച് മുന്നോട്ടുപോയാൽ വരുംവർഷങ്ങളിൽ കൂടുതൽ ദിവസങ്ങൾ നീളുന്ന രീതിയിൽ പുഷ്പോത്സവം നടത്താൻ കഴിയുമെന്നും സ്പീക്കർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/183287/kannur-flower-festival-started)