---
title: "തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു"
english_title: "Cots were distributed "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/183232/cots-were-distributed"
published_at: "2024-02-09T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c60bb162e95_news-card.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

> **Lead Summary:** തളിപ്പറമ്പ് നഗരസഭ 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് സൗജന്യമായി നൽകുന്ന കട്ടിലിന്റെ നഗരസഭതല വിതരണോദ്ഘാടനം നഗരസഭ ഓഫീസ് പരിസരത്ത് ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു . വൈസ് ചെയർമാൻ കല്ലിങ്കിൽ പത്‌മനാഭൻ അധ്യക്ഷത വഹിച്ചു.

## Article Content

തളിപ്പറമ്പ് നഗരസഭ 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്ക് സൗജന്യമായി നൽകുന്ന കട്ടിലിന്റെ നഗരസഭതല വിതരണോദ്ഘാടനം നഗരസഭ ഓഫീസ് പരിസരത്ത് ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിച്ചു . വൈസ് ചെയർമാൻ കല്ലിങ്കിൽ പത്‌മനാഭൻ അധ്യക്ഷത വഹിച്ചു.

ക്ഷേമ കാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജില പി , പൊതുമരാമത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി മുഹമ്മദ്‌ നിസാർ, കൗൺസിലർ മാരായ റസിയ,പി കെ,സാഹിദ പി കെ, കെ. എം.മുഹമ്മദ്‌ കുഞ്ഞി,രമേശൻ കെ , ഗോപിനാഥൻ, വത്സല, പി വി വാസന്തി,വത്സരാജൻ തളിപ്പറമ്പ് നഗരസഭ സെക്രട്ടറി കെ പി സുബൈർ, നഗരസഭ സുപ്രണ്ട് സുരേഷ് കസ്തൂരി, icds സൂപ്പർവൈസർ ശ്യാമള എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/183232/cots-were-distributed)