---
title: "‘സമരാഗ്നി’: കണ്ണൂർ ടൗണിൽ വിളംബര ജാഥ നടത്തി."
english_title: "Rally "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/183066/rally"
published_at: "2024-02-08T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c509f9b1f67_745cb248-d118-4783-872e-eab748520969-1.jpg"
keywords: []
---

# ‘സമരാഗ്നി’: കണ്ണൂർ ടൗണിൽ വിളംബര ജാഥ നടത്തി.

> **Lead Summary:** കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ തുറന്നു കാണിച്ചു കൊണ്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയും , പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന ‘സമരാഗ്നി’ ജനകീയ പ്രക്ഷോഭ യാത്രയുടെ പ്രചാരണത്തിൻ്റെ ഭാഗമായി കണ്ണൂർ ടൗണിൽ വിളംബര ജാഥ നടത്തി.

## Article Content

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ തുറന്നു കാണിച്ചു കൊണ്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയും , പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന ‘സമരാഗ്നി’ ജനകീയ പ്രക്ഷോഭ യാത്രയുടെ പ്രചാരണത്തിൻ്റെ ഭാഗമായി കണ്ണൂർ ടൗണിൽ വിളംബര ജാഥ നടത്തി.

ഡിസിസി പ്രസിഡണ്ട് അഡ്വ .മാർട്ടിൻ ജോർജ്ജ് ജാഥയ്ക്ക് നേതൃത്വം നൽകി . വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ കണ്ണൂർ വിളക്കും തറ മൈതാനത്ത് നിന്ന് ആരംഭിച്ച ജാഥ സ്റ്റേഡിയം കോർണറിൽ അവസാനിച്ചു .

നേതാക്കളായ പഴകുളം മധു ,എം എം നസീർ , കെ പി ശ്രീകുമാർ , അഡ്വ . ടി ഒ മോഹനൻ , കെ പ്രമോദ് ,രാജീവൻ എളയാവൂർ , വി വി പുരുഷോത്തമൻ ,റിജിൽ മാകുറ്റി ,അമൃത രാമകൃഷ്ണൻ ,വി പി അബ്ദുൽ റഷീദ് ,അഡ്വ റഷീദ് കവ്വായി , സുരേഷ് ബാബു എളയാവൂർ ,എം കെ മോഹനൻ ,ബിജു ഉമ്മർ ,പി മാധവൻ മാസ്റ്റർ , എം സി അതുൽ ,ടി ജയകൃഷ്ണൻ ,അഡ്വ . പി ഇന്ദിര ,സി ടി ഗിരിജ,കായക്കൽ രാഹുൽ ,കൂക്കിരി രാജേഷ് ,സുധീഷ് മുണ്ടേരി , കല്ലിക്കോടൻ രാഗേഷ് തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി .

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/183066/rally)