---
title: "പഴയങ്ങാടിയിലെ ടാങ്കർ അപകടം: ഗ്യാസ് മറ്റൊരു ടാങ്കർ ലോറിയിലേക്ക് മാറ്റാൻ തുടങ്ങി"
english_title: "Tanker accident in Pazhyangadi"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/182952/tanker-accident-in-pazhyangadi"
published_at: "2024-02-08T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c4997a4d975_news-card.jpg"
keywords: []
---

# പഴയങ്ങാടിയിലെ ടാങ്കർ അപകടം: ഗ്യാസ് മറ്റൊരു ടാങ്കർ ലോറിയിലേക്ക് മാറ്റാൻ തുടങ്ങി

> **Lead Summary:** പഴയങ്ങാടി പാലത്തിന് മുകളിൽ നിയന്ത്രണം വിട്ട് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ് അപകടത്തിൽപെട്ട ടാങ്കർ ലോറിയിൽ നിന്ന് ഗ്യാസ് മറ്റൊരു ടാങ്കർ ലോറിയിലേക്ക് മാറ്റുന്ന റിഫില്ലിങ്ങ് നടത്തി. പഴയങ്ങാടി പട്ടണത്തേ 15 മണികൂറോളം മുൾ മുനയിലും ആശങ്കലയിലുമാഴ്ത്തിയ ഗ്യാസ് ടാങ്കർ ലോറി ഇന്നലെ വൈകുന്നേരത്തോടുകൂടിയാണ് താവം മേൽപ്പാലത്തിനടിയിലേക്ക് മാറ്റിയത്.

## Article Content

പഴയങ്ങാടി പാലത്തിന് മുകളിൽ നിയന്ത്രണം വിട്ട് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞ് അപകടത്തിൽപെട്ട ടാങ്കർ ലോറിയിൽ നിന്ന് ഗ്യാസ് മറ്റൊരു ടാങ്കർ ലോറിയിലേക്ക് മാറ്റുന്ന റിഫില്ലിങ്ങ് നടത്തി. പഴയങ്ങാടി പട്ടണത്തേ 15 മണികൂറോളം മുൾ മുനയിലും ആശങ്കലയിലുമാഴ്ത്തിയ ഗ്യാസ് ടാങ്കർ ലോറി ഇന്നലെ വൈകുന്നേരത്തോടുകൂടിയാണ് താവം മേൽപ്പാലത്തിനടിയിലേക്ക് മാറ്റിയത്.

ഇന്ന് രാവിലെ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഉദ്യഗസ്ഥൻ വിഷ്ണുവിൻ്റെ നേതൃത്വത്തിൽ മംഗലാപുരം ടോട്ടൽ ഓയിൽ എമർജൻസി റസ്ക്യുവാഹനവുമായി ജീവനക്കാരും എത്തിചേർന്നാണ് അപകടം സംഭവിച്ച ടാങ്കറിൽ നിന്ന് മറ്റൊരു വാഹനത്തിലേക്ക് റീഫില്ലിങ്ങ് ജോലി ആരംഭിച്ചത്. രാവിലെ 9.30 ന് ആരംഭിച്ച റിഫില്ലിങ്ങ് 7 മണിക്കൂർ നേരം കൊണ്ട് പൂർത്തികരിക്കുമെന്ന് ഉദ്യേഗസ്ഥർ പറഞ്ഞു. പയ്യുന്നുരിൽ നിന്ന് എത്തിയ ഫയർ ഫോഴ്സ് സംഘവും കണ്ണപുരം പൊലീസ് സംഘവും സ്ഥലത്ത് ഉണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/182952/tanker-accident-in-pazhyangadi)