---
title: "നാളെ രാത്രി മുതല്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം: പുറത്തിറങ്ങാന്‍ സാക്ഷ്യപത്രം വേണം"
english_title: "Strict control in the state from tomorrow night: Certificate required to exit"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/18295/strict-control-in-the-state-from-tomorrow-night-certificate-required-to-exit"
published_at: "2021-12-29T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc523fe3baf_download.jpg"
keywords: []
---

# നാളെ രാത്രി മുതല്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം: പുറത്തിറങ്ങാന്‍ സാക്ഷ്യപത്രം വേണം

> **Lead Summary:** സംസ്ഥാനത്ത് ഒമിക്രോണ്‍ പടരാനുള്ള സാധ്യത മുന്‍നിര്‍ത്തി രാത്രികാല നിയന്ത്രണം കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. രാത്രിയില്‍ ഒരു വിധത്തിലുമുള്ള ആള്‍ക്കൂട്ട പരിപാടികള്‍ അനുവദിക്കില്ല. അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കൈയില്‍ കരുതണം എന്നാണ് നിര്‍ദ്ദേശം.

## Article Content

സംസ്ഥാനത്ത് ഒമിക്രോണ്‍ പടരാനുള്ള സാധ്യത മുന്‍നിര്‍ത്തി രാത്രികാല നിയന്ത്രണം കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. രാത്രിയില്‍ ഒരു വിധത്തിലുമുള്ള ആള്‍ക്കൂട്ട പരിപാടികള്‍ അനുവദിക്കില്ല. അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കൈയില്‍ കരുതണം എന്നാണ് നിര്‍ദ്ദേശം.

ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെ ദേവാലയങ്ങളിലും മറ്റ് പൊതുയിടങ്ങളിലും ഉള്‍പ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ അടക്കം ആള്‍ക്കൂട്ട പരിപാടികളൊന്നും രാത്രി പത്ത് മണി മുതല്‍ രാവിലെ അഞ്ച് വരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.

രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാലാണ് തീയേറ്ററുകളില്‍ രാത്രികാല ഷോകളും വിലക്കിയിരിക്കുകയാണ്. തിയേറ്ററുകളില്‍ രാത്രി പത്തു മണിക്ക് ശേഷം പ്രദര്‍ശനം നടത്തരുതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/18295/strict-control-in-the-state-from-tomorrow-night-certificate-required-to-exit)